Monday, March 7, 2016

സിമിത്തേരിയിലെ കല്ലറ കച്ചവടം


KCF Seminar on 12th March 
at Thrissur Sahitya Academy Vailoppilly Hall 3 pm


സിമിത്തേരിയിലെ കല്ലറ കച്ചവടം
Janmabhoomi 14/03/2016
Keralakoumudi 16/03/2016


കുരിയച്ചിറ ഇടവകാംഗമായിരുന്ന ഭര്ത്താവിന്റെ മൃതശരീരം മറവുചെയ്യുന്നതിനു 1994 ന് വാങ്ങിയ കുടുംബ കല്ലറക്ക് 25000 രൂപയാണ് കൊടുത്തത്. വ്യവസ്ഥ പ്രകാരം മൂന്ന് തലമുറയുടെ ആവശ്യങ്ങൾക്ക് 750 രൂപ വീതം മാത്രമാണ് ഓരോ മൃതശരീരം സംസ്കരിക്കുമ്പോൾ കൊടുക്കേണ്ടത് എന്നിരിക്കെ 2010 ൾ കല്ലറയുടെ വില 1,20,000 ആയി വർദ്ധിപ്പിച്ചു കൊണ്ടു തൃശ്ശൂർ അതിരൂപത ഉത്തരവിറക്കി. മാത്രമല്ല നിലവിലുള്ള കല്ലറകളിൽ പുതിയതായി മൃതശരീരം അടക്കുന്നതിനു പുതുക്കിയ വിലയുടെ 50% കൊടുക്കണം എന്നും തീരുമാനിച്ചിരുന്നു. ഈ അനീതിയാണ് കോടതിയിൽ ചോദ്യം ചെയ്തത്. OS 1880/12 പ്രകാരം തൃശ്ശൂർ പ്രിൻസിപൽ മുനിസിഫ് കോടതി പരാതിക്കാരിക്ക് അനുകൂലമായി വിധിയായി. Principal Munsiff Smt. Priyachand M.A. LLB യുടെ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.   വിധി സമ്പാദിച്ചത്തിനുശേഷം 92 വയസ്സിൽ അന്തരിച്ച പരാതിക്കാരിയുടെ മൃതദേഹം കുടുംബകല്ലറയിൽ മറവുചെയ്തു. ഫീസായി 750 രൂപ മാത്രം ബന്ധുക്കളിൽ നിന്ന് പള്ളി അധികാരികൾ ഈടാക്കി. 

92 വയസ്സായ വല്യമ്മ എവിടെനിന്നാണ് 60,000 രൂപയുണ്ടാക്കുക. അവരുടെ രണ്ടു ആണ് മക്കൾ മുൻപേ മരിച്ചു പോയിരുന്നു. ഈ സങ്കടകരമായ അവസ്ഥ ഇടവക വികാരിയെ അറിയിച്ചപ്പോൾ നിങ്ങള്ക്ക് സാധാരണ കുഴി തരാമെന്നും അതിനു 750 രൂപ മതിയാകുമെന്നും പറഞ്ഞ് അപഹസിക്കുകയായിരുന്നു ചെയ്തത്. അത് അവരുടെ മനസിനെ മുറിപ്പെടുത്തി. 20 കൊല്ലം മുമ്പ് മരിച്ച ഭര്ത്താവിന്റേയും, പിന്നീട് മരണമടഞ്ഞ രണ്ടു ആണ് മക്കളുടെയും അന്ത്യ വിശ്രമം കുടുംബകല്ലറയിലും; അവര്ക്കത് ഓർക്കാൻ പോലും ശ്ക്തിയുണ്ടായിരുന്നില്ല. അതിനെ തുടര്ന്നു വല്യമ്മ കോടതിയെ സമീപിക്കുകയായിരുന്നു. ഈ കാലഘട്ടത്തിൽ ഇടവക വികാരി ഫാ. ജോണ് അയ്യങ്കാനയിൽ ആയിരുന്നു.

2013 മെയ് 23 ന് നിര്യാതയായ മേരീ കുഞ്ഞുവറീതിനു വേണ്ടി പുതുതായി വാങ്ങിയ ഒരു കല്ലറ ആളൂർ സെന്റു ജോസഫ് പള്ളി സിമിത്തേരിയിൽ ഉണ്ട്.  20 കൊല്ലം മുമ്പ് മരിച്ചുപോയ മകന്റേയും, 19 കൊല്ലം മുമ്പ് മരിച്ചു പോയ ഭർത്താവിന്റേയും ശവം ഈ സിമിത്തേരിയിൽ തന്നെയാണ് അടക്കിയിരിക്കുന്നത്. അവരുടെ പേര് കല്ലറയുടെ മുകളിൽ പതിച്ച ഗ്രാനൈറ്റ് ഫലകത്തിൽ എന്ഗ്രേവ് ചെയ്തതിന്റെ പേരിൽ ഒരു പേരിനു 10,000 രൂപ പ്രകാരം 20,000 രൂപ ഈടാക്കി. ഭാര്ത്താവിന്റെയോ മകന്റെയോ കുഴിയിൽ നിന്നും ഒരുതരി മണ്ണുപോലും പുതിയ കല്ലറയിൽ നിക്ഷേപിച്ചിരുന്നില്ല. ഒരു ഓര്മ്മക്ക് വേണ്ടി മാത്രമാണ് ബന്ധുക്കൾ അങ്ങിനെ ചെയ്തത്. 
കൊടകര സെന്റ്‌ ജോസഫ് ഫൊറോനാ പള്ളി സിമിത്തേരിയിൽ രണ്ടു നിലയിൽ ഒരു കെട്ടിടം നിർമ്മിച്ചീട്ടുണ്ട്. സിമിത്തേരിയിലെ ഈ നിര്മ്മിതിയെകുറിച്ചുള്ള വിശദ വിവരങ്ങൾ തൃശ്ശൂർ ജില്ലാ കളക്ടറോടും, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടും കേരള കാത്തലിക് ഫെഡറേഷൻ തിരക്കിയിട്ടുണ്ട്. 
                     


No comments:

Post a Comment