Tuesday, December 22, 2015

പള്ളി നിയമം അനിവാര്യം - ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം നീതിബോധം പലപ്പോഴും വളരെ താമസിച്ചാണ് ഉദിക്കുന്നത്. ക്രൈസ്തവരുടെ പൊതുസമ്പത്ത് ഭരിക്കുന്നതിന് നിയമം നിര്‍മ്മിക്കാന്‍ ഇനി താമസം ഉണ്ടാകാന്‍ പാടില്ല. സ്വത്തുക്കളും സമ്പാദ്യങ്ങളും മതങ്ങളുടേതായാലും പാസ്റ്ററന്മാരുടേതായാലും മതമേലദ്ധ്യക്ഷന്മാരുടേതായാലും അവ ഭരിക്കുന്നതിന് പാര്‍ലമെന്റോ നിയമസഭകളോ പാസാക്കുന്ന നിയമങ്ങള്‍ വേണമെന്ന് പറയുമ്പോള്‍ അത് നമ്മുടെ അവകാശങ്ങളെ അപകടപ്പെടുത്തുമെന്ന് പ്രചാരണം നടത്തുന്നത് അധാര്‍മ്മികമാണ്. അത് ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഞാന്‍ വഖഫ് നിയമത്തെക്കുറിച്ചും സിഖ്ഗുരുദ്വാര നിയമത്തെക്കുറിച്ചും എടുത്തു പറഞ്ഞത് അക്കാര്യം ചൂണ്ടിക്കാണിക്കുന്നതിനാണ്. -Justice K.T. Thomas

പള്ളി നിയമം അനിവാര്യം 


ദേവസ്വം നിയമങ്ങളും, വഖഫ് നിയമങ്ങളും, ഗുരുദ്വാരാ നിയമങ്ങളും അതത് മതസമൂഹങ്ങളുടെ ആധികാരിക പഠനങ്ങളും പാരമ്പര്യങ്ങളും അനുസരിച്ചാണ് രൂപം കൊടുത്തിരിക്കുന്നത്. അതുപോലെ ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിനുള്ള അടിസ്ഥാന പ്രമാണങ്ങള്‍ ബൈബിളിലും, ഇന്ത്യയിലെ ക്രൈസ്തവരുടെ പാരമ്പര്യങ്ങളിലും ഊന്നി ആയിരിക്കണം.


http://www.marunadanmalayali.com/news/special-report/representation-for-church-act-submitted-ny-kerala-catholic-federation-34564

No comments:

Post a Comment