Tuesday, October 27, 2015

ബിഷപ്പിന്റെ ദൈവ നിഷേധം

നിലനില്‍പിനുവേണ്ടിയുള്ള 
ബിഷപ്പിന്റെ ദൈവ നിഷേധം.


ബിഷപ്പ് പവ്വത്തില്‍ വെറുതെ ബ്ലഫ് ചെയ്യുകയാണ്. ആദര്‍ശവും, മാന്യതയും പാലിക്കാന്‍ ബിഷപ്പുമാര്‍ ശ്രദ്ധിക്കണം. തെളിവുകളില്ലാത്ത ജല്‍പനങ്ങളില്‍ അഭയം തേടുന്നവരാണ് കത്തോലിക്കാ ബിഷപ്പുമരെന്നുള്ള ധാരണ ഉറപ്പിക്കുവാന്‍ മാത്രമേ ബിഷപ്പ് പവ്വത്തിലിന്റെ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ. ഇത്തരം പ്രസ്താവനകള്‍ ദൈവനിഷേധവും, ഭീരുത്വവും ആണെന്ന് ബിഷപ്പ് മനസിലാക്കണം.

കുമ്പസാരവും, കര്‍മ്മങ്ങളും ആവശ്യപ്പെട്ട് സമീപിക്കുന്ന വിശ്വാസിക്ക് കരിഞ്ചന്തയിലും; അത് ആവശ്യമില്ലെന്നു പറയുന്ന മത്തായി ചാക്കോക്കും, ടിവിക്കും സൗജന്യമായി വേഷം മാറി സാത്താന്റെ വേഷത്തിലും ഇവര്‍ നല്‍കിവരുന്നു.
Manorama 28/10/2015

ടി.വി. തോമാസ് ജീവചരിത്രം (ടിവികെ)
കടപ്പാട്: ടി.വി. തോമാസ് ജീവചരിത്രം (ടിവികെ) 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സഖാവ് ടി വി അത്യാസന്ന നിലയില്‍ 

മരണാനന്തരം എന്ത് ചെയ്യണമെന്നു ഉറ്റവരോടും ഉടയവരോടും പറയാന്‍ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി നില്ക്കുന്നത് പോലെ 

സഖാവ് പറഞ്ഞു " ഞാന്‍ പോകുന്നു . നിങ്ങള്‍ക്കെല്ലാം വിട . തല ചായ്ക്കാന്‍ - പിറന്ന മണ്ണില്‍ - വല്യ ചുടുകാട്ടില്‍ രക്തസാക്ഷികള്‍ക്കൊപ്പം തല ചായ്ക്കാന്‍ ഒരിടം മതി " 
അനിയനെ കുമ്പസാരിപ്പിച്ചു കുര്‍ബാന സ്വീകരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ചേട്ടന്‍ ചാക്കോ
അതിനായി വൈദികരെയും കൊണ്ട് വന്നിരുന്നു 
കൂര്‍മ്മ ബുദ്ധിയായ ഉമ്മാന്‍ (സഖാവ് ടി വി ) ഈ സംഗതി എങ്ങിനെയോ മനസ്സിലാക്കി 
ഡോ ആന്റണി തിരുമേനിയെ കണ്ടപ്പോള്‍ അടക്കം പറഞ്ഞു 
" തിരുമേനി എനിക്ക് ഈ ലോകത്ത് ആകെയുള്ള സഹോദരന്‍ ഇതാ നില്‍ക്കുന്നു അങ്ങേരു വളരെ റിലിജിയസ് ആണ് . 
ഞാന്‍ കുമ്പസാരിക്കണമെന്നാണ് പുള്ളിക്കാരന്റെ വാശി,. ദയവു ചെയ്തു എന്റെ മനസ്സിനു വിഷമമുണ്ടാക്കുന്ന രീതിയില്‍ ഈ അവസരത്തില്‍ ഒന്നും ചെയ്യരുതെന്ന് അങ്ങേരെ ഉപദേശിക്കണം " 
വീട്ടിലേക്കു മടങ്ങിയ ജ്യേഷ്ഠന്‍ ഓര്‍ക്കുന്നു 
ര്‍ക്കെല്ലാം എതിരഭിപ്രായം ഉണ്ടായിരുന്നാലും താന്‍ നിരൂപിക്കുന്ന കാര്യം പ്രാവര്‍ത്തികമാക്കാന്‍ അടിയുറച്ചു നില്ക്കുന്നതിനു ആ അവസസാന സമയത്തും ഞങ്ങളുടെ ഉമ്മാന്‍(സഖാവ് ടി വി ) ശ്രദ്ധിച്ചിരുന്നു "
ടിവി തോമാസ് ജീവചരിത്രം  പേജ് 315 






No comments:

Post a Comment