Tuesday, October 20, 2015

എ.കെ. ആന്റണിക്കയച്ച പുലിക്കുന്നേലിന്റെ കത്തും, കുത്തും



ഓശാനയുടെ എഡിറ്ററും, ക്രിസ്ത്യന്‍ സോഷ്യല്‍ റിഫോര്‍മറും ആയ ജോസഫ് പുലിക്കുന്നേല്‍ മുഖ്യമന്ത്രിക്കയച്ച കത്തും, കുത്തും 


2004 ല്‍ CBCI സിനഡ് നടന്നിരുന്ന തൃശ്ശൂര്‍ മുളയം സെമിനാരിയിലേക്ക് ഓശാനയുടെ എഡിറ്റര്‍ ജോസഫ് പുലിക്കുന്നേല്‍ നയിച്ച മാര്‍ച്ച്. എം.എല്‍. ജോര്‍ജ്ജ്, സി.ആര്‍. ജോസ്, വി.കെ. ജോയ് എന്നിവരും പങ്കെടുത്തിരുന്നു. 

പിന്നീട് നടന്ന CBCI പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് മുഖ്യ മന്ത്രി എ.കെ. ആന്റണി ആയിരുന്നു. അന്ന് സി.ആര്‍. ജോസിനെ രാവിലെ 11 മണിക്ക് വീട്ടില്‍ നിന്ന് പൊക്കി. രൂപതയുടെ നിര്‍ദേശമനുസരിച്ച് മുകളില്‍ നിന്ന് ആവശ്യ പ്പെട്ടതുകൊണ്ടാണ് പോലീസ് അങ്ങിനെ ചെയ്തത് എന്ന് പിന്നീട് അറിവായി.
2004 ജനുവരി 7 മുതല്‍ 11 വരെ തൃശ്ശൂര്‍ മുളയം സെമിനാരിയില്‍ വെച്ച് നടന്ന CBCI സിനഡ്, ചെയര്‍മാനെ നേരില്‍കണ്ടു 'Charter of Rights of the Catholics in India' സമര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രതിനിധികള്‍ മുന്‍കൂട്ടി അറിയിച്ചിരുന്ന പ്രകാരം പ്രതിഷേധ മാര്‍ച്ച് നടത്തി. എന്നാല്‍ മുളയം സെമിനാരിയുടെ ഒരു കി.മി. അകലെ വച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. ഡോ. എം.വി. പൈലി, പ്രൊഫ. എന്‍.എം. ജോസഫ്, പ്രൊഫ.ടി.ജെ. മത്തായി, ശ്രീ. ജയിംസ് ഐസക് കുടമാളൂര്‍, ഓശാനയുടെ എഡിറ്റര്‍ ജോസഫ് പുലിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സിനഡിന് സമര്‍പ്പിക്കാനുള്ള 'Charter of Rights of the Catholics in India' നേരിട്ട് കൊടുക്കാന്‍ സാധിച്ചില്ല. 10 വിശ്വാസികള്‍ ഒന്നിച്ചുവന്നാല്‍ പോലീസിനെ വിളിക്കുന്ന ഭീരുക്കളാണ് കത്തോലിക്കാ ബിഷപ്പുമാര്‍. അതിനു ഒത്താശ ചെയ്യുന്നതരത്തില്‍  സര്‍ക്കാരുകളെ ചൊല്‍പ്പടിക്ക് നിറുത്താന്‍ അവര്‍ക്കറിയാം. 
എന്നാല്‍ സ്ഥിതി അല്പം മാറിയിട്ടുണ്ട്. മോദി സര്‍ക്കാരിനെ ഇക്കൂട്ടര്‍ സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. ഇവരുടെ 'ദൈവങ്ങളും മധ്യസ്ഥന്‍മാരും' കൈക്കൂലിവാങ്ങി അസാധ്യകാര്യം നടത്തുന്നവരും വിളിച്ചാല്‍ വിളിപ്പുറത്ത് ഉള്ളവരും ആണ്. അതിനു കടകവിരുദ്ധമാണ് മോദി സര്‍ക്കാര്‍ എന്ന തിരിച്ചറിവ് ഇവരില്‍ വലിയ അളവില്‍ ആശങ്ക ഉളവക്കിയിട്ടുണ്ട്. 
http://joyvarocky.blogspot.in/2014/10/charter-of-rights-of-catholics-in-india.html                          







No comments:

Post a Comment