Sunday, September 20, 2015

ജനാധിപത്യത്തില്‍ ജനങ്ങളുടെ ശക്തി വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.


ജനാധിപത്യത്തില്‍ ജനങ്ങളുടെ  ശക്തിക്കാണ് പ്രാധാന്യം ^മോദി


ജനാധിപത്യത്തില്‍ ജനങ്ങളുടെ ശക്തിക്കാണ് പ്രാധാന്യം ^മോദി
Courtesy: http://www.madhyamam.com/news/
ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ ജനങ്ങളുടെ ശക്തി വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മന്‍ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. നിരവധി കാര്യങ്ങള്‍ ജനങ്ങളില്‍ നിന്നും പഠിക്കാന്‍ സാധിച്ചു. കത്തുകളിലൂടെയും മറ്റും നിരവധി ആളുകളുടെ അഭിപ്രായങ്ങള്‍ അറിഞ്ഞു. ഇതില്‍ പലതും പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായും മോദി പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ വിവിധ സ്ഥലങ്ങളിലുള്ള 50 കുടുംബാംഗങ്ങളുമായി ഒക്ടോബറില്‍ കൂടിക്കാഴ്ച നടത്തും. നേതാജിയുടെ ബന്ധുക്കളെ ഒൗദ്യോഗിക വസതിയിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും വളരെ സന്തോഷത്തോടെയാണ് ഇക്കാര്യം ജനങ്ങളുമായി പങ്കുവെക്കുന്നതെന്നും മന്‍ കി ബാത്തിലൂടെ മോദി അറിയിച്ചു.
പാവപ്പെട്ട നിരവധി കുടുംബങ്ങള്‍ ഗ്യാസ് സബ്സിഡി വേണ്ടെന്നു വച്ചു. ഇതും നിശബ്ദ വിപ്ളവമാണ്. ടെലിഫോണിലൂടെ ആളുകളെ ബന്ധപ്പെടുക വഴി വ്യത്യസ്തമായ കാര്യം ചെയ്യാനാണ് താന്‍ ശ്രമിച്ചത്. 55,000 ഫോണ്‍ കോളുകളാണ് ലഭിച്ചതെന്നും മോദി വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ വോട്ട് രേഖപ്പെടുത്തണമെന്നും സമൂഹത്തിലെ ജനങ്ങളുടെ ശക്തിയെയാണ് 'മന്‍ കി ബാത്' ചൂണ്ടിക്കാട്ടുന്നതെന്നും മോദി വ്യക്തമാക്കി.

No comments:

Post a Comment