Sunday, May 10, 2015

കത്തോലിക്കാ സഭയിലെ ധൂര്‍ത്ത്:



കത്തോലിക്കാ സഭയിലെ ധൂര്‍ത്ത്:


സഭയിലെ ധൂര്‍ത്ത് പള്ളിയുടെ സമൂഹസമ്പത്ത് അനര്‍ഹമായ കരങ്ങളിലായതുകൊണ്ട് ഉണ്ടാകുന്നതാണ്. 
പള്ളി നിര്‍മ്മാണം സംബന്ധിച്ച കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ പുതിയ സര്‍ക്കുലര്‍ സഭയുടെ മറ്റൊരു തട്ടിപ്പാണെന്നാണ് മനസിലാകുന്നത്. പൊറുക്കാനാവാത്ത തെറ്റാണ് സഭ ചെയ്തിരിക്കുന്നത്. ഇടപ്പള്ളി പള്ളിനിര്‍മ്മാണം സംബന്ധിച്ച സാമ്പത്തിക കണക്കുകള്‍, സംഭാവന ചെയ്തവരുടെ ലിസ്റ്റ് ആദായ നികുതി വകുപ്പ് അന്വേഷിക്കാതിരിക്കില്ല. തദേശ സ്വയംഭരണ സ്ഥാപനത്തിനു നല്കേണ്ട നികുതിയും (ആരാധനാലയത്തിനു ഇളവുണ്ടെങ്കിലും പള്ളിയുടെ താഴത്തെ നിലയായി പണിതുട്ടുള്ള ഓഡിറ്റോറിയത്തിന് ഇളവ് ലഭിക്കുകയില്ല) ഭാരിച്ചതായിരിക്കും. ഇതിനെല്ലാം എറണാകുളം അതിരൂപത മറുപടി പറയണം. കുറ്റം രൂപതയുടെ നോമിനേറ്റഡു കമ്മിറ്റിയുടെ തലയില്‍ കെട്ടിവെക്കാനുള്ള കുശാഗ്ര ബുദ്ധിയാണ് കര്‍ദ്ദിനാളിന്റെ ഇപ്പോഴത്തെ പ്രസ്താവന. അതില്‍ അത്ഭുതം ഒന്നും ഇല്ല.
കത്തോലിക്കരുടെ സമൂഹ സമ്പത്തിന്റെ ഭരണം   
ഇന്ത്യയിലെ കത്തോലിക്കരുടെ സമൂഹ സമ്പത്ത് അതിന്റെ യഥാര്‍ത്ഥ ഉടമകളായ ഇടവകാംഗങ്ങളെ തിരിച്ചേല്‍പ്പിച്ചു മെത്രാന്മാര്‍ ശുശ്രൂഷകരായി വര്‍ത്തിക്കണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 അനുശാസിക്കുന്ന ഒരു നിയമം നിര്‍മ്മിക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള സഭാജനങ്ങളുടെയും സംഘടനകളുടെയും നിവേദനത്തിനു പിന്തുണ നല്‍കുകയാണ് ഇപ്പോള്‍ ബിഷപ്പുമാര്‍ ചെയ്യേണ്ടത്.

No comments:

Post a Comment