Saturday, April 4, 2015

ഇന്ത്യയില്‍ സഭയുടെ മരണമണി മുഴങ്ങുന്നു?

ഇന്ത്യയില്‍ സഭയുടെ മരണമണി മുഴങ്ങുന്നു?



Courtesy: http://www.dailyindianherald.com/home/details/hO5nBJ0o/10#sthash.Pl0gg7kR.gbpl

ഗായകന്‍, പ്രാഭാഷകന്‍, ധ്യാനഗുരു, വൈദീകനെതിരെ ബിഷപ്പിന് നേരത്തെയും പരാതികള്‍ ലഭിച്ചു; വൈദികനെ രക്ഷിക്കാന്‍ ആഭ്യന്തര മന്ത്രി ഇടപ്പെട്ടു


Story Dated: Saturday, April 04, 2015 1:36 pm IST
;
കൊച്ചി: പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ഇവടക വൈദീകനുമായ ഫാദര്‍ എഡ് വിനെ രക്ഷിക്കാന്‍ ആഭ്യന്തര മന്ത്രി നേരിട്ടിടപ്പെട്ടതായി ആരോപണം. കോട്ടപ്പുറം രൂപതയിലെ മതിലകം സ്വദേശിയായ യുവ വൈദികനെതിരെയാണ് കഴിഞ്ഞ ദിവസം പുത്തന്‍വേലിക്കര ഇടവകയിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ മാതാവ് പരാതി നല്‍കിയത്.
ശാലോം ടിവി ഉള്‍പ്പെടെ ക്രീസ്തിയ ചാനലുകളില്‍ താരമാണ് ഈ യുവ വൈദികന്‍. ഗായകനായും പ്രഭാഷകനായും ഏറെ ആരാധകരെ നേടിയ ഇയാള്‍ക്കെതിരെ ഉയര്‍ന്ന പീഡന പരാതി ഞെട്ടലോടെയാണ് വിശ്വാസികള്‍ അറിഞ്ഞ.് പരാതി ഉയര്‍ന്ന് നാലു ദിവസം കഴിഞ്ഞിട്ടും പ്രതിയായ വൈദികനെ പിടികൂടാതെ സംരക്ഷിക്കുന്ന നിലാപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ എം പിയും മുന്‍മന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് നേരിട്ടിടപ്പെട്ടാണ് വൈദികനുവേണ്ടി കരുനീക്കങ്ങള്‍ നടത്തുന്നത്. അതേ സമയം ഈ വൈദികനെതിരെ നേരത്തെ നിരവധി സ്ത്രീകള്‍ പരാതി നല്‍കിയതായും സൂചനയുണ്ട്. കോട്ടപ്പുറം രൂപതയിലെ വൈദികള്‍ തമ്മിലുള്ള ഗ്രൂപ്പ് പോരാണ് വൈദികനെതിരെ പരാതി പോലീസിലെത്താന്‍ കാരണം. ജനുവരി മാസത്തില്‍ സംഭവം വിവാദമായെങ്കിലും ഏട്ട് ലക്ഷം നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നു.
 എന്നാല്‍ ചില വൈദികര്‍ പൈസ കൊടുക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസവും ഈ പെണ്‍കുട്ടിയെ പള്ളിമേടയില്‍ കണ്ടതോടെ സംഭവം വീണ്ടും വിവാദമാവുകയായിരുന്നു.
പീഡനം നടന്നതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച തന്നെ മജിസ്‌ട്രേട്ടിന് മുമ്പാകെ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.
സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്‌വിന്‍ സിഗ്രേസ് സഭയിലെ പുരോഹിതര്‍ക്കുള്‍പ്പെടെ ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആല്‍ബങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. അടുത്തിടെ ഒരു ന്യൂജനറേഷന്‍ സിനിമയ്ക്ക് വേണ്ടി സംഗീതസംവിധാനവും നിര്‍വഹിച്ചിരുന്നു. നേരത്തെയും കോട്ടപ്പുറം രൂപതയിലെ വൈദികര്‍ക്കെതിരെ ഇത്തരത്തില്‍ പരാതി ഉയര്‍ന്നിരുന്നെങ്കിലും പ്രതിയായ വൈദീകര്‍ വിദേശത്തേക്ക് മുങ്ങുകയാണ് പതിവ് ഈ വൈദികനും ഇത്തരത്തില്‍ രാജ്യം വിടാനുള്ള അവസരമാണ് ഇപ്പോള്‍ പോലീസ് ഒരുക്കുന്നതെന്നാണ് സൂചന. എന്നാല്‍ വിമാനതാവളങ്ങളില്‍ വൈദികനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതായി പോലീസ് പറയുന്നു.

No comments:

Post a Comment