Sunday, April 26, 2015

മത മേലധ്യക്ഷന്മാര്‍ മദ്ധ്യസ്ഥരാകുന്ന വ്യഭിചാരം - പന്നികളേപ്പോലെ മുകളിലേക്ക് നോക്കാന്‍ കഴിയാത്ത പരുവത്തിലാണ് ഇന്ന് സഭയുടെ മെത്രാന്‍മാര്‍. സ്ത്രീയെ ബലാത്സംഗം ചെയ്യുന്നവനും, ശിക്ഷയില്‍ നിന്ന് എന്ത് വിലകൊടുത്തും രക്ഷിക്കാന്‍ ശ്രമിക്കുന്നവനും പന്നിയുടെ ഗണത്തില്‍ വരും.


Image result for the pigs caricature

നാണമില്ലേ തിരുസഭയേ! നികൃഷ്ട കരങ്ങളില്‍ കാസയും പീലാസയും വച്ചുപിടിപ്പിക്കാന്‍! മ്ലേച്ഛം… മ്ലേച്ഛം…

മാത്യു മൂലേച്ചേരില്‍  
Courtesy: http://www.pravasishabdam.com/an-article-on-roman-catholic-priest-shame-on-you-church/?fb_action_ids=875472182519846&fb_action_types=og.comments
രസ്ത്രീ സംഗമം അത് ഉഭയസമ്മതത്തോടെയോ ബലാല്‍ക്കാരമായിട്ടോ ആണെങ്കിലും ഒരു പാതിരിക്ക് നിഷിദ്ധവും പാപവുമാണ്. കൂടാതെ ബലാത്സംഗം അല്ലെങ്കില്‍ പീഡനം എന്നു പറയുന്നത് ഏതു ലോകത്തിലോ സമൂഹങ്ങളിലോ ആയാലും ഏറ്റവും നിന്ദ്യമായ ഒരു പ്രവര്‍ത്തിയാണ്. എന്നാല്‍ ഇന്ന് ക്രിസ്തീയ സഭകളിലെ പട്ടക്കാരില്‍ നല്ലൊരു ശതമാനം വ്യഭിചാരികളോ, പീഡകന്മാരോ ആണ്. പലരുടെയും പല കഥകളും പുറംലോകം അറിയുന്നില്ലെന്ന് മാത്രം. സഭയിലെ ഇത്തരം ‌മ്ലേച്ഛമായ കാര്യങ്ങള്‍ പുറത്തായാല്‍ സഭയ്ക്ക് തന്നെ നിലനില്‍പ്പില്ലാതാകുന്നതിനാല്‍ പലതും സഭതന്നെ മൂടിവയ്ക്കുകയും, മത മേലധ്യക്ഷന്മാര്‍ മദ്ധ്യസ്ഥരായി പ്രവര്‍ത്തിച്ച് ഇത്തരം പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ക്കുകയും ചെയ്യുന്നു.
ആര്‍ക്കും ഇത്തരക്കാര്‍ക്കെതിരെ സംസാരിക്കാനോ, മിണ്ടാനോ അവകാശമില്ല. ഉടനെ ഭീഷണികളുമായി സഭാഗുണ്ടകള്‍ എത്തിക്കഴിയും. സ്വന്തം ഇടവകകളില്‍ പോലും ഇവര്‍ക്കെതിരെ ശബ്ദിക്കാന്‍ ഇന്ന് അവകാശമില്ല. എല്ലാം പാതിരിമാരുടെ ഏകാധിപത്യഭരണത്തിന്‍ കീഴിലാണ്. ഇടവകകളില്‍ വായ് തുറക്കുന്നവന്റെ വായ് അപ്പോള്‍ തന്നെ അടപ്പിക്കും. അല്ലെങ്കില്‍ ഭ്രഷ്ട് കല്പിച്ച് പുറത്തുതള്ളും. നിങ്ങള്‍ വ്യഭിചാരം ചെയ്യെരുത്, അത് ക്ഷമിച്ചുകൂടാന്‍ പറ്റാത്ത പാപമെന്ന് അരുളിച്ചെയ്ത മിശിഹായുടെ തിരുവസ്ത്രമണിഞ്ഞ് ചെല്ലുന്ന പള്ളികളിലും,  മഠങ്ങളിലും വ്യഭിചരിക്കുന്നതു കൂടാതെ കുടുംബമായി താമസിക്കുന്ന ഇടവക ജനങ്ങളുടെ ഭാര്യമാരെയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെയും ഉഭയസമ്മതത്തോടും, ബലാല്‍ക്കാരമായും ലൈംഗീക ചൂഷണങ്ങള്‍ക്ക് വിധേയരാക്കുന്ന പട്ടക്കാരുടെ സഭയായി മാറിക്കഴിഞ്ഞു ഇന്ന് ക്രിസ്തീയ സഭ.
പണ്ടൊക്കെ കുടുംബങ്ങളില്‍ ഒരു വിഷയമുണ്ടാകുമ്പോള്‍ ഇടവകയിലെ അച്ചന്മാരെ വിളിച്ച് പ്രാര്‍ഥിപ്പിക്കുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എന്തുപ്രശ്നമുണ്ടായാലും അച്ചനെയോ പള്ളിയിലെ കൈക്കാരന്മാരെയെയോ വിളിക്കാന്‍ ആളുകള്‍ക്ക് ഭയമാണ്. കാരണം അവര്‍ ഒരിക്കല്‍ വീട്ടില്‍ കാലെടുത്തുകുത്തിയാല്‍ പിന്നെ അവിടെ കുടുംബകലഹമാണ്. ചിലപ്പോള്‍ ഇവര്‍ പോയിക്കഴിഞ്ഞു നോക്കിയാല്‍ അവിടെ ഭാര്യയോ, പെണ്‍മക്കളോ ഉണ്ടായെന്ന് വരില്ല. അല്ലെങ്കില്‍ സ്ത്രീകള്‍ അച്ചനെ മതി നിങ്ങളെ ഇനിമുതല്‍ വേണ്ടാ എന്നു പറഞ്ഞ് ഭര്‍ത്താവിനെ പടിയടച്ചു പിണ്ണംവയ്ക്കും.
അതുപോലെ തന്നെ വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെങ്കില്‍ കുമ്പസരിക്കണമെന്നാണ് ക്രിസ്തീയ ചട്ടങ്ങള്‍. ഈയൊരു നിയമം നിലനില്‍ക്കുന്നതിനാല്‍ ഇന്ന് സഭയില്‍ വിശുദ്ധകുര്‍ബാന സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ പറയുന്നത്. പ്രത്യേകിച്ചും സ്ത്രീകളുടെ; അവര്‍ക്ക് ഭയമാണ്! ദൈവത്തോട് നേരിട്ടുപറയുന്നതുപോലെ അവര്‍ പറയുന്ന കുംബസാര രഹസ്യങ്ങള്‍ (പാപങ്ങള്‍) കേട്ട് തിരുവസ്ത്രത്തില്‍ ശുക്ലക്കറ പിടിപ്പിക്കുന്നതുകൂടാതെ കുര്‍ബാനയ്ക്കു ശേഷം ഇവര്‍ വീട്ടിലേക്ക് മടങ്ങി ചെല്ലുമ്പോള്‍ അവര്‍ക്കു മുമ്പേ പട്ടം പറത്തി അദ്ദേഹവും എത്തിയിട്ടുണ്ടാവും ജീവജലവുമായി!
പണ്ട് കുടുംബങ്ങളില്‍ പട്ടക്കാര്‍ ഉപദേശിക്കുന്ന ബൈബിള്‍ പാഠങ്ങള്‍ മനസ്സില്‍ ഉരുവഴിച്ച് സന്ധ്യാ പ്രാര്‍ഥന കഴിഞ്ഞ് ആളുകള്‍ കിടന്നുറങ്ങിയിരുന്നു. എന്നാല്‍ ഇന്ന് പ്രാര്‍ഥനകള്‍ ഇല്ല. പട്ടക്കാരുടെ ലൈംഗീക ചേഷ്ടകളുടെ കഥകള്‍ പറഞ്ഞും അവയുടെ ചിത്രങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിച്ചും ഭാര്യാഭര്‍ത്താക്കന്മാര്‍ കിടക്കമേല്‍ നൃത്തം വയ്ക്കുന്നു. പിറ്റേദിവസം എഴുന്നേറ്റാല്‍ വേദപുസ്തകം പാരായണം ചെയ്ത് ദൈവത്തോട് പ്രാര്‍ഥിക്കുന്നതിനു പകരം ആദ്യം അവര്‍ പത്രം തിരയുന്നു; അന്നു രാത്രിയിലേക്കുള്ള ഊര്‍ജത്തിനായി. വയാഗ്രയോ അതുപോലുള്ള ഉത്തേജനാഷ്വധങ്ങളോ ഇന്ന് ആവശ്യമില്ല. ഇവരുടെ വീരകഥകള്‍ തന്നെ ധാരാളം.
പല പട്ടക്കാരുടെയും കഥകള്‍ കേള്‍ക്കുമ്പോള്‍ പലരും അന്തം വിടാറുണ്ട്. ഓ.. ആ അച്ചനും ഇത്തരക്കാരനോ എന്നോര്‍ത്ത്. അത്തരത്തില്‍ ഒരു അച്ചനായിരുന്നു ഫാ. എഡ്‌വിന്‍ ഫിഗറീസ്. കാഴ്ചയില്‍ നല്ല ആത്മായന്‍, പ്രവാചകന്‍, നല്ല പാട്ടുകാരന്‍, വാഗ്മി എല്ലാമായിരുന്നു. പക്ഷെ ചില ദൂഷ്യങ്ങള്‍ കൂടി ഉണ്ടായിരുന്നു വെന്ന് ഈ അടുത്ത കാലത്താണ് അറിഞ്ഞത്. കൊച്ചുപെണ്‍പിള്ളേര്‍ അച്ചന് ഒരു ഹരമായിരുന്നുവെന്ന്. അവരെ അടുത്തു വിളിച്ചുവരുത്തി അച്ചന് വീണവായിപ്പിക്കുന്നത് ഇഷ്ടമായിരുന്നുവെന്ന്. ഇപ്പോള്‍ അദ്ദേം എവിടെയെന്ന് അത്രകണ്ട് തിട്ടമില്ല. എവിടെയോ ഇരുന്ന് തബല കൊട്ടലോ, വീണ വായിക്കലോ, കീബോര്‍ഡ് പഠിപ്പിക്കലോ ആയിരിക്കും.
അതുപോലെ അമേരിക്കയില്‍ അതിവിശുദ്ധനായ ഒരു അച്ചന്‍ ഉണ്ട്. അദ്ദേഹം ഇവിടെ എത്തിയിട്ട് വര്‍ഷങ്ങള്‍ നിരവധിയായി. ആള്‍ നല്ല സുന്ദരനും, ആത്മായനും, പ്രവാചകനും, പാട്ടുകാരനും, വാഗ്മിയും തന്നെ! ഫിഗറീസ് ഇദ്ദേഹത്തിന്റെ അടുത്ത് വെറും വട്ടപ്പൂജ്യമാണെന്നാണ് ഇദ്ദേഹത്തെ അടുത്തറിയാവുന്ന കുഞ്ഞാടുകള്‍ പറയുന്നത്. ഫിഗറീസിന് പാട്ടുപഠിപ്പീരു മാത്രമേ ഉള്ളുവെങ്കില്‍ ഇദ്ദേഹം ഏതൊക്കെ പള്ളികളില്‍ വികാരി ആയിരുന്നിട്ടുണ്ടോ അവിടുത്തെ പാട്ടുപഠിക്കാനാഗ്രഹമുള്ള സ്ത്രീകളെ എല്ലാം പാട്ടുപഠിപ്പിക്കുകയും, കൂടാതെ നാടന്‍ കലകളായ ഭരതനാട്യവും, കുച്ചുപ്പുടിയും, തിരുവാതിരയും, ഓട്ടന്‍തുള്ളല്‍ വരെ പഠിപ്പിക്കുയും ചെയ്തിരുന്നു.
കൂടാതെ അച്ചന് പൂമൊട്ടുകള്‍ ഒരു ദൗര്‍ബല്യമാണ്. ഒരിടത്ത് വികാരി ആയിരുന്നപ്പോള്‍ അവിടെയുള്ള തൊടിയില്‍ മൊട്ടിച്ചുനിന്ന മനോഹരമായ ഒരു പൂമൊട്ട് അടര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ എന്തു ചെയ്യാം ആ ചെടിയില്‍ മുള്ളുണ്ടായിരുന്നുവെന്ന് അച്ചനു പിന്നീടാണ് മനസ്സിലായത്. ചെടി അതിന്റെ മുള്ളുകള്‍ അച്ചന്റെ കൈയ്യില്‍ തറപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രണ്ടുകൈകളും കൂട്ടി മുള്ളുകുത്തിക്കേറുന്നതിനു മുന്നേ മേലധ്യക്ഷന്മാര്‍ ഇടപെട്ട് മുള്ള് ഊരിക്കളഞ്ഞു. കൂടാതെ അതിന്റെ ചികിത്സക്കായി മാത്രം ചില മില്യനുകളും ഇടവകക്കാരുടെ കുടിശ്ശികയാക്കി. ഇപ്പോള്‍ അച്ചനെ കൈയ്യുടെ ചികിത്സയ്ക്കായും, ഇത്രകാലത്തെ അദ്ധ്വാനത്തില്‍ താറുമാറായ ഞരമ്പുകള്‍ നേരെയാക്കുന്നതിനും ഉഴിച്ചിലിനു സഭ നാട്ടില്‍ അയച്ചിരിക്കുകയാണ്. പുതിയ മേച്ചില്‍പ്പുറത്ത് വിത്തുവിതക്കേണ്ടതല്ലേ! അതിന് ആരോഗ്യമുണ്ടാവണ്ടേ! അച്ചന്‍ ഉടനെ തിരികെയെത്തുമെന്നാണ് അറിയുന്നത്. ഇടവക ഭരിക്കാന്‍. ജനങ്ങളെ ഉപദേശിക്കാന്‍, നേര്‍വഴിക്കു നടത്താന്‍, സഭയെ ഉദ്ധരിക്കാന്‍!.
ഇതിലൊക്കെ ഉപരിയായി ഇദ്ദേഹം ആടുമേയ്ക്കാന്‍ ചെല്ലുന്ന മേടുകളില്‍ സാധാരണ അച്ചന്മാര്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. തറതുടയ്ക്കുന്നതുമുതല്‍ ഭക്ഷണം പാകംചെയ്യുക, അതുവാരി വായില്‍വച്ചു കൊടുക്കുക എന്നീ സഹായങ്ങള്‍ക്ക് എപ്പോഴും നാലഞ്ച് ഇടവകസുന്ദരികള്‍, കാവല്‍ മാലാഖമാര്‍ മേടയില്‍ ഉണ്ടാകും. ഈ മാലാഖമാര്‍ സ്വന്തം ഭവനത്തില്‍ ഒരു പൊടിതൂക്കാന്‍ പോലും മിനക്കെടാത്തവരുമാണ്. പലപ്പോഴും ഇടയന്റെ താല്‍പ്പര്യം കൂട്ടുന്നതിലേക്കായി ഭവനത്തില്‍ നിന്ന് സ്വാദിഷ്ടഭോജ്യങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് കൊടുക്കാനും ഇവറ്റകള്‍ക്ക് മടിയില്ല. എന്തൊക്കെയായാലും ഇടയന്‍ നന്ദിയുള്ളവനാ. ഇതിനൊക്കെ പ്രത്യുപകാരമായിട്ട് ഇടവകയില്‍ അവര്‍ക്കും അവരുടെ ഉടമസ്ഥര്‍ക്കും ഉന്നതസ്ഥാനങ്ങളും മറ്റും കനിഞ്ഞനുഗ്രഹിച്ചു നല്‍കും. കൂടാതെ നല്ലൊരു തിരുമ്മുകാരന്‍ കൂടിയായ ഇദ്ദേം അവര്‍ക്ക് വേദനയുള്ള ഭാഗങ്ങള്‍ തിരുമ്മി സുഖപ്പെടുത്തി കൊടുക്കുകയും ചെയ്യും. ഈ മാലാഖമാരെ അവരുടെ ഉടയവര്‍ തന്നെയാണ് കാര്യസാധ്യങ്ങള്‍ക്കായി ഇടയന്റെ അടുത്തേക്ക് തള്ളി വിടുന്നതെന്ന് ചില കിംവദന്തികള്‍ അസൂയാലുക്കള്‍ക്കിടയിലുമുണ്ട്.
കൂടാതെ ഇടവക ഭരണത്തിന്റെ കാര്യത്തിലും, ചര്‍ച്ച് ഫണ്ടിന്റെ ക്രയവിക്രയ കാര്യങ്ങള്‍ക്കും ഈ അച്ചനെ കഴിഞ്ഞേ ആളുള്ളു എന്നാണ് ഇദ്ദേം ഇരുന്നിട്ടുള്ള എല്ലാ ഇടവകളിലെയും കുഞ്ഞാടുകളുടെ അഭിപ്രായം. ഒരിടത്ത് എട്ടുലക്ഷം ഡോളര്‍ മാത്രം ചിലവുവരുന്ന ഒരു കെട്ടിടത്തിന്റെ പ്ലാന്‍ വരപ്പിച്ചതിന്റെ ചിലവ് ഒരു ലക്ഷം മാത്രം. കൂടാതെ പള്ളിഫണ്ടുകളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പല സ്ഥലങ്ങളില്‍ നിന്നും ക്യാഷ് പിന്‍വലിച്ച് ഗവണ്മെന്റിനടയ്ക്കേണ്ടുന്ന ടാക്‌സ് കൊടുക്കാതെ രൊക്കം പണം നല്‍കി ക്രയവിക്രയങ്ങളിലൂടെ ഇടവജനത്തിന്റെ സമ്പത്ത് കാത്തുസൂക്ഷിക്കുന്നു. ചിലര്‍ പറയുന്നു ഇതൊക്കെ മോശം കാര്യമെന്ന്!.. ആണോ?… എന്തായാലും എട്ടുലക്ഷം രൂപയുടെ കെട്ടിടം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഇപ്പോല്‍ പുതുതായി തുടങ്ങിയ മേട്ടില്‍ ഒരു കൂട് പണിയുന്നതിന്റെ തിരക്കിലാണ്. അവിടെ അതിന്റെ തറക്കല്ല് ഇടുന്നതിന്റെ ഏതാണ്ട് രണ്ടുദിവസം മുമ്പേ അദ്ദേം മുങ്ങിയതാണ് നാട്ടിലേക്ക്. ചോദിച്ചപ്പോള്‍ തറക്കല്ല് പൊക്കാന്‍ വയ്യ നല്ല നടൂവേദന എന്നാണ് പറഞ്ഞതെന്ന് അസൂയാലുക്കള്‍ അരുളുന്നു.
നാണമില്ലെ സഭയെ ഇതുപോലുള്ള മ്ലേച്ഛന്മാരായ അച്ചന്മാരുടെ വൃത്തികെട്ട പാദങ്ങള്‍ ദിവ്യമായ ആരാധനാലയങ്ങളില്‍ പതിപ്പിക്കാന്‍. ദിവ്യവും പരിപാവനവുമായ ബലിപീഠങ്ങളില്‍ കയറ്റി ലോക ക്രിസ്ത്യാനികളുടെ ദൈവമായ ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവുമെന്ന് വിശ്വസിച്ച് ഭക്ഷിക്കുന്ന അപ്പവും വീഞ്ഞും പൂജിപ്പിക്കാന്‍. പൊതുജനം കല്ലെറിഞ്ഞു കൊല്ലേണ്ട, അല്ലെങ്കില്‍ കയ്യാമം വെച്ച് കാരാഗൃഹങ്ങളിള്‍ തള്ളേണ്ട ഇത്തരക്കാരുടെ തിരുവസ്ത്രം തിരികെയെടുത്ത് സഭയില്‍ നിന്ന് തള്ളിക്കളയാന്‍ എന്തേ മടിക്കുന്നു. അല്ലെങ്കില്‍ വളര്‍ത്തുപട്ടിയുടെയും വണ്ടിക്കാളയുടെയും വരി ഉടയ്ക്കുന്നതുപോലെ ഇവരുടേതും തകര്‍ത്തതിനു ശേഷം തിരുവസ്ത്രമണിയിക്കുക. തിരുസഭയേ… നിങ്ങള്‍ ആരെ ഭയക്കുന്നു! ഏതായാലും ദൈവത്തെയല്ല!
ജെറുശലേം ദേവാലയത്തില്‍ ചമ്മട്ടിയുമായിട്ടിറങ്ങിയ ലോകജനങ്ങളുടെ രക്ഷകനായ ഈശോ; വീണ്ടും വരുമെന്ന് അരുളി ചെയ്തവനായ ആ നല്ല ദൈവം; എത്രയും വേഗം  വന്നിരുന്നുവെങ്കില്‍!…
തിരുവസ്ത്രങ്ങളെ പഴന്തുണി വലിച്ചു കീറുമ്പോലെ കീറാന്‍ അവന്‍ വരുമെന്ന് പ്രത്യാശിക്കാം!
മാത്യു മൂലേച്ചേരില്‍

No comments:

Post a Comment