Tuesday, April 21, 2015

പറപ്പൂരിലെ വിവാദ പള്ളി നിര്‍മ്മാണം ജില്ലാ ഭരണകൂടം തടഞ്ഞു

 സെന്റ് ജോണ്‍സ് നെപുംസ്യാന്‍ ഫൊറോന പള്ളിയുടെ മുന്നിലുണ്ടായിരുന്ന നൂറ് വര്‍ഷം പഴക്കമുള്ള നടശ്ശാല(ഫയല്‍ ഫോട്ടോ)
സെന്റ് ജോണ്‍സ് നെപുംസ്യാന്‍ ഫൊറോന പള്ളിയുടെ 
മുന്നിലുണ്ടായിരുന്ന നൂറ് വര്‍ഷം പഴക്കമുള്ള 
നടശ്ശാല(ഫയല്‍ ഫോട്ടോ) ജന്മഭൂമി: http://www.janmabhumidaily.com/news282554
പറപ്പൂരിലെ വിവാദ പള്ളി നിര്‍മ്മാണം ജില്ലാ ഭരണകൂടം തടഞ്ഞു           April 21, 2015


തൃശൂര്‍: പുരാവസ്തു വിഭാഗത്തില്‍പ്പെടുന്ന നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള നടശ്ശാല പൊളിച്ച് പുതിയ പള്ളി പണിയാന്‍ സഭാനേതൃത്വം നടത്തിയ നീക്കത്തിന് തിരിച്ചടി. കേരള കാത്തലിക് ഫെഡറേഷന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ ഭരണകൂടം താല്‍ക്കാലികമായി തടഞ്ഞു. 2014 സപ്തംബര്‍ 14നാണ് പറപ്പൂര്‍ സെന്റ് ജോണ്‍സ് നെപുംസ്യാന്‍ ഫൊറോന പള്ളിയുടെ മുന്നിലുള്ള നടശ്ശാല പള്ളി വികാരി ഫാ.പോളി നീലങ്കാവിലിന്റെ നേതൃത്വത്തില്‍ പൊളിച്ച് നീക്കിയത്. കോടികള്‍ മുടക്കി പുതിയ പള്ളി പണിയുന്നതിനായിരുന്നു ഇത്. കഴിഞ്ഞ ഡിസംബര്‍ 21ന് ശിലാസ്ഥാപനവും നടത്തി. എന്നാല്‍ നൂറ്റാണ്ട് പഴക്കമുള്ള നടശ്ശാല സര്‍ക്കാര്‍ അനുമതിയില്ലാതെ പൊളിച്ച് നീക്കിയതിനെതിരെ കാത്തലിക് ഫെഡറേഷന്‍ ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് കലക്ടര്‍ തഹസില്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പള്ളി പുരാതന ദേവാലയമാണെന്നും നടശ്ശാലക്ക് നൂറ് വര്‍ഷം പഴക്കമുണ്ടെന്നും തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ നടശ്ശാലക്ക് 97 വര്‍ഷം മാത്രമേ പഴക്കമുള്ളുവെന്ന് കാണിച്ച് സഭാധികൃതര്‍ രേഖ ഹാജരാക്കി. ഇത് വ്യാജരേഖയാണെന്നാണ് കാത്തലിക് ഫെഡറേഷന്‍ ആരോപിക്കുന്നത്. അനുമതിയില്ലാതെയാണ് പുതിയ പള്ളി നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. ഈ മാസം 13ന് എഡിഎമ്മിന്റെ ചേംബറില്‍ ഹിയറിംഗ് നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചത്. കേരളത്തില്‍ പള്ളികള്‍ പൊളിച്ചുപണിയുന്നത് വര്‍ദ്ധിക്കുകയാണെന്നും സാമ്പത്തിക സമാഹരണവും തട്ടിപ്പുമാണ് ഇതിന് പിന്നിലെന്നുമാണ് കാത്തലിക് ഫെഡറേഷന്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. പളളി നിര്‍മ്മാണത്തിന് കോടികള്‍ ഇടവകാംഗങ്ങളില്‍ നിന്ന് നിര്‍ബന്ധമായി പിരിച്ചെടുക്കുന്നുണ്ടെങ്കിലും കണക്ക് ബോധിപ്പിക്കാറില്ല. തുക കൊടുത്തു തീര്‍ക്കാത്തവരുടെ പേരില്‍ കുടിശ്ശികയായി കണക്ക് വെക്കുകയും വിവാഹം പോലുള്ള മതപരമായ ആചാരങ്ങളുടെ സമയത്ത് പിടിച്ച് വാങ്ങുകയും ചെയ്യുന്നു. ഇത് സംബന്ധിച്ച തെളിവുകളും പരാതിയോടൊപ്പം ഹാജരാക്കിയിരുന്നു.

കടപ്പാട്: ജന്മഭൂമി: http://www.janmabhumidaily.com/news282554

http://www.janmabhumidaily.com/news282554

No comments:

Post a Comment