Tuesday, March 24, 2015

സീറോമലബാര്‍ ആസ്ട്രേലിയ ലിമിറ്റഡ് കമ്പനി

സീറോമലബാര്‍ ആസ്ട്രേലിയ ലിമിറ്റഡ് കമ്പനി 
K.C.-Joseph,-kerala-minister
Courtesy: http://themediasyndicate.com/syro-aus/
ഓസ്ട്രെലിയയില്‍ ജോലിചെയ്യുന്ന കേരളീയരായ കത്തോലിക്കാ വിശ്വാസികള്‍ക്കായി സിറോ-മലബാര്‍ രൂപത ആസ്ട്രേലിയയില്‍ ലിമിറ്റഡ് കമ്പനിയായി രജിസ്ട്രേഷന്‍. 2012-ല്‍ കര്‍ദിനാള്‍ ആലഞ്ചേരി വന്നതിന് ശേഷം വളരെ പെട്ടന്ന് സിറോ-മലബാര്‍ രൂപതയുടെ ഒരു ശാഖ 2014-ല്‍ നിലവില്‍ വന്നത്. ഓസ്ട്രെലിയ പോലുള്ള ശക്തമായ ഒരു ജനാധിപത്യ രാജ്യത്തിലെ കര്‍ക്കശമായ നിയമങ്ങള്‍ കാറ്റില്‍ പറത്തി രൂപത എടുക്കുന്ന നിലപാടുകളെ കുറിച്ച് പരാതി ഉയര്‍ന്നിരിക്കുകയാണ്
മെല്‍ബണ്‍ സിറോ-മലബാര്‍ രൂപത ഉദ്ഘാടനം കഴിഞ്ഞിട്ട്‌ ഒരു വര്‍ഷത്തിലേറെ ആയിട്ടും രൂപത വിക്ടോറിയ പാര്‍ലിമെന്റ് പാസാക്കിയ റോമന്‍ കത്തോലിക് ട്രസ്റ്റ്‌ ആക്ട്‌ 1907 എന്ന നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയിതിട്ടില്ല. മെല്‍ബണ്‍ സിറോ-മലബാര്‍ രൂപത, വിക്ടോറിയ പാര്‍ലിമെന്റ് പാസാക്കിയ റോമന്‍ കത്തോലിക് ട്രസ്റ്റ്‌ ആക്ട്‌ 1907 എന്ന നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയിതിട്ടില്ല എന്നാണ് അറിയുന്നത്. ഓസ്ട്രേലിയില്‍ വിവിധ സംസ്ഥനങ്ങളില്‍ റോമന്‍ കത്തോലിക്ക രൂപതയും പള്ളികളും നിയമപരമായി രജിസ്റ്റര്‍ ചെയിത്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിയമങ്ങള്‍ അനുസരിച്ച് അതാത് സംസ്ഥാനങ്ങളില്‍ ആസ്ഥാനമായ രൂപതകള്‍ നിയമപരമായി രജിസ്റ്റര്‍ ചെയിത്‌ പ്രവര്‍ത്തിക്കന്നം. ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമായ നിയമങ്ങളാണുള്ളത്.
സിറോ-മലബാര്‍ രൂപത, റോമന്‍ കാതോലിക് ട്രസ്റ്റ്‌ ആക്റ്റ് 1907 അനുസരിച്ച് രജിസ്റ്റെര്‍ ചെയിതിരിക്കന്നം. പ്രസ്തുത നിയമമൂലം രൂപതയുടെ എല്ലാ സ്ഥാപക-ജനഗമ വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടായിരിക്കും കൂടാതെ ഏതൊരു വിശ്വസിക്കും ജനധിപത്യ രാജ്യത്തിലെ നിയമപരമായ എല്ലാ അവകാശങ്ങളും ലഭിക്കുകയും രൂപതയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യം ആയിരിക്കുകയും ചെയും. ഇതു മറി കടക്കാനാണ് സിറോ-മലബാര്‍ രൂപത ആസ്ഥാനം വിട്ട് കാര്‍ബറയില്‍ പോയി ഒരു കമ്പനി രജിസ്റ്റെര്‍ ചെയിത്‌ പ്രവര്‍ത്തിക്കുന്നത്.
മെല്‍ബണ്‍ സിറോ-മലബാര്‍ രൂപതയുടെ – സിറോ-മലബാര്‍ ഓസ്ട്രേലിയ ലിമിറ്റഡ് കൂട്ട് കച്ചവട കമ്പിനിയായി രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. സിറോ-മലബാര്‍ ഓസ്ട്രേലിയ ലിമിറ്റഡ് എന്ന കമ്പനി 22/ 11/ 2012-ല്‍ രൂപികരിച്ചു. പ്രസ്തുത കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നാല് വൈദീകരും ഒരു ഓസ്ട്രെലിയന്‍ വംശജയായ സ്ത്രീയും ആണ്. അവര്‍ക്ക് സിറോ-മലബാര്‍ സഭയുമായി ബന്ധമൊന്നുമില്ല.
ഇല്ലാത്ത പ്രൊജക്റ്റ്‌കളുടെ പേര് പറഞ്ഞ് സമ്പത്ത് വഴി തിരിച്ച് വിടുന്നതിനും തന്ത്രപരമായി മുനോട്ട്‌ പോകാനും കമ്പനിക്ക് ഒരു ഓസ്ട്രലിയന്‍ മുഖം നല്‍കാന്‍ വേണ്ടി തന്ത്രപൂര്‍വ്വമാണ് പ്രവര്‍ത്തനങ്ങള്‍ എന്ന് കാണാം.
സിറോ-മലബാര്‍ രൂപത റോമന്‍ കാതോലിക് ട്രസ്റ്റ്‌ ആക്റ്റ് 1907 അനുസരിച്ച് വിക്ടോറിയ സംസ്ഥാനത് രജിസ്റ്റെര്‍ ചെയ്യിതാല്‍, നിയമപരമായ പരിധി വിക്ടോറിയ സംസ്ഥാനത് മാത്രമായി ഒതുകേണ്ടിവരും. സിറോ-മലബാര്‍ രൂപത എല്ലാ സംസ്ഥനങ്ങളിലും ഉള്ളതുകൊണ്ടും, ഫെഡറല്‍ സര്‍ക്കാര്‍ നിയമത്തില്‍ രൂപത രജിസ്റ്റെര്‍ ചെയ്യുന്നതിനുള്ള നിയമം ഇല്ലാത്തതുകൊണ്ടും കോര്‍പറേഷന്‍സ് ആക്ട്‌ 2001, പ്രകാരം ഒരു നോണ്‍-പ്രോഫിറ്റ് ചാരിറ്റബിള്‍ ഒര്‍ഗനയിസേഷന്‍ ആയി ഒരു പബിളിക് ലിമിറ്റ്ഡ്‌ കമ്പനി രൂപത നടത്തുകയാണ് ഉദേശം എന്നാണു അറിയുന്നത്.

No comments:

Post a Comment