Thursday, March 5, 2015

പള്ളി പണി ധൂര്‍ത്ത് : എതിര്‍പ്പുമായി നാല്‍പ്പതു ബിഷപ്പുമാര്‍



പള്ളി പണി ധൂര്‍ത്ത് : എതിര്‍പ്പുമായി നാല്‍പ്പതു ബിഷപ്പുമാര്‍

Courtesy: http://themediasyndicate.com/inter-church/


കൊച്ചി : പള്ളി പണി ധൂര്‍ത്തിനെതിരെ നാല്‍പ്പതു ബിഷപ്പുമാര്‍ രംഗത്ത്. കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടേയും സംയുക്ത വേദിയായ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലിന്‍റ യോഗത്തില്‍ പങ്കെടുത്ത ബിഷപ്പുമാരാണ് പള്ളി പണി ധൂര്‍ത്തിനെതിരെ ശക്തിയായ ദുഖം രേഖപ്പെടുത്തിയത്. ഇൗ ബിഷപ്പുമാരുടെ കീഴില്‍ വരുന്ന പള്ളികളില്‍ ബിഷപ്പുമാരെ ധിക്കരിച്ച് പള്ളി പണിയുകയാണെങ്കില്‍ പളളികളുടെ ശിലാ സ്ഥാപനത്തിനും, ആശീര്‍വാദത്തിനും ബിഷപ്പുമാര്‍ പങ്കെടുക്കേണ്ടെന്ന് കൗണ്‍സില്‍ ചെയര്‍മാനായ ജോര്‍ജ് ആലഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. പൈതൃക ദേവാലയങ്ങള്‍ പൊളിച്ച് കോടികള്‍ മുടക്കി പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിശ്വാസികളില്‍ നിന്നു തന്നെ എതിര്‍പ്പ് നേരിട്ടിരുന്നു.
ബിഷപ്പ് അറിയാതെ പള്ളിപണി നടക്കില്ല. കത്തോലിക്കാ പള്ളികളെല്ലാം രൂപതാ ബിഷപ്പിന്റെതാണ്. 2 കോടി രൂപ നിര്മ്മാണ ചെലവു വരുന്ന പണിക്ക് 10 കോടി പിരിക്കും. ഇടവകാംഗങ്ങളെ നിര്‍ബന്ധ പിരിവിനു വിധേയരാക്കും. വികാരി നിശ്ചിത തുക രൂപതയിലെത്തിക്കണം. അങ്ങിനെ ചെയ്യാന്‍ തയ്യാറുള്ളവരെയാണ് ബിഷപ്പ് വികാരിയായി നിയമിക്കുന്നത്. പള്ളിപണിയുടെ കണക്ക് വികാരി ആരെയും ബോധിപ്പിക്കാറുമില്ല. കര്‍ദ്ദിനാളിന്റെ കീഴിലുള്ള അന്നനാട്‌ പള്ളിയില്‍ വിവാഹത്തിനു മുമ്പ് പള്ളി പണിയുടെ കുടിശ്ശിക വികാരി പിടിച്ചു പറിച്ച സംഭവം കേരള കാത്തലിക് ഫെഡറേഷന്‍ പൊതു ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരികയും വികാരിക്കും കര്‍ദ്ദിനാളിനും നോട്ടീസ് അയക്കുകയും ചെയതിട്ടുണ്ടെന്ന് കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ ജോയ് പറയുന്നു.

No comments:

Post a Comment