Sunday, February 8, 2015

Jokes from the Pope - മനുഷ്യരെയും അവരുടെ ജീവിതത്തെയും വളരെ ഗൌരവമായി കാണുന്നവര്‍ അതൊരു തമാശയായും കാണേണ്ടിവരും എന്നതാണ് സത്യം. അതാണ്‌ പോപ്പിനും സംഭവിച്ചിരിക്കുന്നത്. ഈ വീഡിയോ കാണുക. അതില്‍ പറയുന്ന തമാശകളില്‍ രണ്ടെണ്ണം ഇങ്ങനെ. ലോകകുടുംബദിനത്തില്‍ ഒരു പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു: ശരിയാണ്, ഒരു പരിപൂര്‍ണ ഭര്‍ത്താവിനെയോ പരിപൂര്‍ണ ഭാര്യയേയോ കണ്ടുമുട്ടുക അത്ര എളുപ്പമല്ല. അപ്പോള്‍ പിന്നെ ഒരു പരിപൂര്‍ണ അമ്മായിയമ്മയെ എവിടെ കാണാനാണ്! എനിക്കമായിയമ്മ ഇല്ലെങ്കിലും അവരെങ്ങനെയായിരിക്കുമെന്ന് ഊഹിക്കാന്‍ എനിക്കാകും. ആള്‍ക്കാര്‍ ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ പോപ്പിനും ഹരമായി. അടുത്തതായി പോപ്‌ പറഞ്ഞ ഒരു കഥ: ഒരിക്കല്‍ ഒരാള് കരഞ്ഞുകൊണ്ട്‌ അദ്ദേഹത്തെ സമീപിച്ചു. എന്ത് പറ്റി എന്ന ചോദ്യത്തിന് അയാള്‍ പറഞ്ഞു, എന്റെ അമ്മായിയമ്മ കാഴ്ചബംഗ്ലാവിലെ ചീങ്കണ്ണിക്കുളത്തില്‍ വീണുപോയി. അയ്യോ എനിക്കെന്തു ചെയ്യാന്‍ പറ്റും എന്ന് പോപ്‌. ദയവായി അതില്‍ കിടക്കുന്ന ചീങ്കണ്ണികളുടെ സുരക്ഷിതത്ത്വത്തിനായി മുട്ടിപ്പായി ഒന്ന് പ്രാര്‍ഥിക്കണേ! എന്നായിരുന്നു അയാളുടെ അപേക്ഷ.

No comments:

Post a Comment