Friday, February 20, 2015

നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനറിയാം!


നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനറിയാം! 

നിലവിളക്കിന്റെ മുകളില്‍ അന്നപക്ഷിയും അതിനു മുകളില്‍ നാരായവും കാണാം.
വിളക്ക് കത്തിക്കുന്നത് കൊടിവിളക്കിലെ ദീപം ഉപയോഗിച്ചാണ്. 
ഇത് കണ്ടപ്പോള്‍ എനിക്ക് ഒരു സംശയം; കര്‍ദ്ദിനാള്‍ മടങ്ങുകയാണോ? 'ഘര്‍വാപസി' അല്ലെങ്കില്‍ കാര്യസാധ്യത്തിനു കാവിയുടുക്കുന്നോ?

സഭയുടെ തട്ടിപ്പ് അതികകാലം നിലനിറുത്തി കൊണ്ടുപോകാന്‍ കഴിയില്ല എന്ന് ബോധ്യമായതിനെ തുടര്ന്നുണ്ടായ ഒരു മലക്കം മറിച്ചിലാണ് ദില്ലി സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദിയെ പങ്കെടുപ്പിച്ചതിലൂടെ പുറത്തുവന്നിരിക്കുന്നത്. സമ്മേളനത്തില്‍ മോദി കത്തിച്ച നിലവിളക്ക് പരമ്പരാഗതമായി ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതായിരുന്നു. നിലവിളക്കില്‍ കുരിശുണ്ടായിരുന്നില്ല, ആലഞ്ചെരിയുടേയൊ, പവ്വത്തിലിന്റെ ക്ലാവറോ ഇല്ല.  
നിലവിളക്കിന്റെ മുകളില്‍ അന്നപക്ഷിയും അതിനു മുകളില്‍ നാരായവും ആയിരുന്നു. വിളക്ക് കത്തിക്കുന്നത് കൊടിവിളക്കിലെ ദീപം ഉപയോഗിച്ചായിരുന്നു. മെഴുകുതിരി കൊണ്ടല്ല വിളക്ക് തെളിയിച്ചത്. സംസ്കാരങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന കത്തോലിക്കാ സഭയുടെ പതിവ് ശൈലിയില്‍നിന്നും മാറി,  നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനറിയാം എന്ന് കാണിച്ചിരിക്കുകയാണ്. സിബിസിഐ രണ്ടു ഗ്രൂപ്പായി ചേരി തിരിയുകയും ചെയ്തത് സഭ അങ്കലാപ്പിലാണെന്നതിന്റെ സൂചനയാണ്. സഭയുടെ 'ഇരട്ടത്താപ്പ്' പുറത്താവുകയും ചെയ്തു. 
ജസ്റ്റിസ് വി.ആര്‍. കൃഷണയ്യര്‍ അധ്യക്ഷനായിരുന്ന കേരള നിയമ പരിഷ്കരണ കമ്മീഷന്‍ 2009 ല്‍ ശുപാര്‍ശ ചെയ്തിട്ടുള്ള 'Kerala Christian Church Properties And Institutions Trust Bill 2009' പോലൊരു ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു പാസാക്കി നിയമമാക്കി ഭാരതത്തിലെ പൌരന്മാരായ ക്രൈസ്തവര്‍ക്കും 'നിയമത്തിന്റെ പരിരക്ഷ' നല്‍കുമെന്ന് സഭ തിരിച്ചറിയുന്നുണ്ട്. അതില്‍ വിറളിപൂണ്ട സഭാ മേലധ്യക്ഷന്മാര്‍ തങ്ങള്‍ മര്യാദാരാമന്മാരാണെന്നു വരുത്തിതീര്‍ക്കാനുള്ള ഒരു ശ്രമം നടത്തി നോക്കി എന്നതില്‍ കവിഞ്ഞൊരു പ്രാധാന്യവും ദില്ലി സമ്മേളനം കൊണ്ടുണ്ടായില്ല. 
V.K. Joy , Gen Secretary, Kerala Catholic Federation (mob 9447037725/ 9495839725).






No comments:

Post a Comment