Thursday, December 25, 2014

ഭ്രത്യന്‍ യജമാനനായിരിക്കുന്ന അവസ്ഥ മാറണം


cartoon courtesy: http://www.veravo.com/ 

മതപരിവര്‍ത്തനം: ഉത്തരവാദിത്വം സഭക്ക്


കത്തോലിക്കാസഭ 20 വര്ഷമായി വാഗ്ദാനം ചെയ്തീട്ടുള്ള വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഘലകളില്‍ 30% സംവരണം ദളിത് ക്രൈസ്തവര്‍ക്ക് ഇതുവരെ നല്കിയിട്ടില്ല. സഭ ദളിത് ക്രൈസ്തവര്‍ക്ക് അടിച്ചുതെളി, കുഴിവെട്ട് തുടങ്ങിയ പണികളും, അടിമ പണിപോലുള്ള ജോലികളുമാണ് നല്കിവരുന്നത്. വിവേചനപരമായാണ് ദളിത് ക്രിസ്ത്യാനികളോട് പെരുമാറുന്നത്. പട്ടിക ജാതി/വര്‍ഗ്ഗ സമുദായത്തിലുള്ള ഹിന്ദുക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ (സംവരണം), ദളിത് ക്രിസ്ത്യാനി എന്ന കാരണം കൊണ്ടു ലഭിക്കുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സഭയാണ് കൈവശപ്പെടുത്തുന്നത്. എന്നാല്‍ സമുദായത്തിലെ അര്‍ഹാരായവര്‍ക്ക് അവ നല്‍കാനുള്ള മനസ്സ് സഭയുടെ ഭാഗത്തുനിന്നും കാണുന്നുമില്ല.

കൂദാശപരമായ ആവശ്യങ്ങള്‍ക്ക് സമീപിക്കുന്നരെ നിര്‍ബന്ധ പണപിരിവിനു (പിടിച്ചുപറി) വിധേയനാക്കുന്നു. ഈ സാഹചര്യത്തില്‍ ആരെങ്കിലും കത്തോലിക്കാസഭ വിട്ട് മതപരിവര്‍ത്തനം നടത്തിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സഭക്ക് മാത്ര മാണ്.

സഭാ സമൂഹത്തെ അടിമകളായി കാണുന്ന സഭയുടെ നിലപാടില്‍ മാറ്റം വരണം. ബിഷപ്പുമാര്‍ ശുശ്രൂ ഷകരും, ഇടവക ജനം തെരഞ്ഞെടുക്കുന്ന സമിതി സഭാ സമ്പത്തിന്റെ ഭരണവും നടത്തണം. ഭ്ര ത്യന്‍ യജമാനനായിരിക്കുന്ന അവസ്ഥ മാറണം. 

No comments:

Post a Comment