Saturday, August 30, 2014

മൃതദേഹത്തോട് അനാദരവ് : ബിഷപ്പിനും പള്ളി വികാരിക്കുമെതിരെ കേസ് എടുക്കാന്‍ ഉത്തരവ്

മൃതദേഹത്തോട് അനാദരവ് : 

ബിഷപ്പിനും പള്ളി വികാരിക്കുമെതിരെ കേസ് എടുക്കാന്‍ ഉത്തരവ്


Posted on: 31 Aug 2014
Courtesy: Mathrubhumi
ഇരിങ്ങാലക്കുട: മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ഇരിങ്ങാലക്കുട ബിഷപ്പിനും പുളിങ്കര സെന്റ് മേരീസ് പള്ളി വികാരിക്കുമെതിരെ കേസെടുക്കാന്‍ ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. കുറ്റിച്ചിറ പൊന്നാമ്പിയോളി ദേശത്ത് കുട്ടാടി വീട്ടില്‍ ദേവസ്സിയുെട മകന്‍ സണ്ണി നല്‍കിയ ഹര്‍ജിയിലാണ് പുളിങ്കര പള്ളിവികാരി ഫാ. പോള്‍ ചെറുവത്തൂര്‍, ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് ലീന റഷീദ് ഉത്തരവിട്ടത്. 2012 ഫിബ്രവരിയിലാണ് കേസിനാസ്​പദമായ സംഭവം. 
ഗൂഡല്ലൂരില്‍ പാട്ടത്തിന് ഭൂമിയെടുത്ത് ഇഞ്ചി, കപ്പ കൃഷികള്‍ നടത്തിയിരുന്ന സണ്ണിയുടെ സഹോദരന്‍ പൗലോസ് കാവല്‍ കിടന്ന പുരയ്ക്ക് തീപിടിച്ച് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ശവസംസ്‌കാരത്തിനായി 24ന് കുറ്റിച്ചിറയിലുള്ള സണ്ണിയുടെ വീട്ടിലെത്തിച്ചു. 25ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും അവിടത്തെ ഇടവകയിലെ വികാരിയുടെ കത്തും പോലീസ് അധികാരികളുടെ കത്തും ഇടവക വികാരിയെ ഏല്പിച്ചു. അന്ന് രാവിലെ 1.30ന് ശവസംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ബന്ധുക്കളും വീട്ടുകാരും വിലാപയാത്രയായി മൃതദേഹം പള്ളി അങ്കണത്തില്‍ എത്തിച്ചെങ്കിലും മതാചാരചടങ്ങുകള്‍ നിര്‍വ്വഹിക്കാതെ പള്ളിയുടെ വാതിലുകളടച്ചു. തുടര്‍ന്ന് പുളിങ്കര സെന്റ് മേരീസ് പള്ളിയില്‍ മതപരമായ ചടങ്ങുകളില്ലാതെ ഒഴിഞ്ഞ കല്ലറയില്‍ സ്ലൂബിട്ട് മൂടി മൃതദേഹം മറവ് ചെയ്യേണ്ടിവന്നു. 
സണ്ണി വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ പരാതി ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് കേസ് നിലനില്‍ക്കുന്നതല്ലെന്നറിയിച്ച് കുറ്റപത്രം നല്‍കാന്‍ വിസമ്മതിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് പള്ളി വികാരിക്കും ബിഷപ്പിനുമെതിരെ മൃതദേഹത്തോട് അനാദരവുകാണിച്ചെന്നാരോപിച്ച് സണ്ണി കോടതിയെ സമീപിച്ചത്. പരാതിക്കാരനുവേണ്ടി അഡ്വ. പി. പ്രമോദ്, അഡ്വ. സജി കുറുപ്പ് എന്നിവര്‍ ഹാജരായി.
Tags:    Thrissur District News.  തൃശ്ശൂര്‍ Keralaകേരളം
14083010
Courtesy: http://irinjalakudalive.com/?p=3718 Aug. 30
ഇരിങ്ങാലക്കുട: മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയില്‍ ഇരിങ്ങാലക്കുട ബിഷപ്പിനെതിരെയും പുളിങ്കര സെന്റ്‌ മേരിസ് പള്ളി വികാരിക്കെതിരെയും കേസ് എടുക്കാന്‍ ചാലക്കുടി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ലീന റഷീദ് ഉത്തരവിട്ടു. ബിഷപ്പിനോടും പള്ളി വികാരിയോടും കോടതിയില്‍ ഹാജരാകുന്നതിന് സമന്‍സും അയക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഗുഡല്ലുരില്‍ കൃഷി ചെയ്തു വന്നിരുന്ന കുറ്റിച്ചിറ സ്വദേശി പൌലോസ് ആകസ്മികമായി ഉണ്ടായ അപകടത്തില്‍ മരണ മടഞ്ഞതിനെ തുടര്‍ന്ന് മതപരമായ സംസ്കാരം നടത്തുന്നതിനായി നേരത്തെ ബന്ധുക്കള്‍ അപേക്ഷിച്ചിരുന്നെങ്കിലും ,  മൃതദേഹവുമായി വിലാപയാത്ര പള്ളിയില്‍ എത്തിയപ്പോള്‍ ഇടവക വികാരി മൃതദേഹത്തിനു നല്കേണ്ട മതാചാര ചടങ്ങുകള്‍ക്ക് തയ്യാറായില്ല. തുടര്‍ന്ന് പുളിങ്കര സെന്റ്‌ മേരിസ് പള്ളിയില്‍ മതപരമായ ആചാരങ്ങള്‍ ഒന്നുമില്ലാതെ ഒരു ഒഴിഞ്ഞ കല്ലറയില്‍ സ്ലെബ് ഇട്ടു മൂടി മൃദദേഹം മറവു ചെയ്യുകയായിരുന്നു.  പരാതിക്കാരന് വേണ്ടി  അഡ്വ: പി പ്രോമോദ്, അഡ്വ:  സജി കുറുപ്  എന്നിവര്‍ ഹാജരായി.

മൃതദേഹത്തിനോടുള്ള അനാദരവ്: വി.കെ. ജോയ് 

24-02-2012ന് കോടശ്ശേരി പഞ്ചായത്തില്‍ പൊന്നാമ്പിയോളി സ്വദേശി കൂട്ടാട്ടി വീട്ടില്‍ ദേവസ്സിക്കുട്ടി മകന്‍ പൗലോസ് (52) മരണപ്പെട്ട വിവരം അറിഞ്ഞപ്പോള്‍തന്നെ വീട്ടുകാര്‍ ഇടവക വികാരിയെ വിവരം അറിയിക്കുകയും മൃതദേഹം ഗൂഡല്ലൂരില്‍ നിന്ന് തറവാട്ടില്‍ കൊണ്ടുവന്ന് പള്ളി സിമിത്തെരിയില്‍ അടക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. വികാരി ആ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്ന്നു പരേതന്റെ സഹോദരന്മാരായ സണ്ണി, ജോസ്, റപ്പായി, ജോണ്‍സണ്‍, അയല്‍ക്കാരനായ പയ്യപ്പിള്ളി ജോസഫ് എന്നിവര്‍ ഇരിങ്ങാലക്കുട ബിഷപ്പിനെ കണ്ട് പരാതി പറഞ്ഞപ്പോള്‍, അച്ചന്മാരാരും ശവസംസ്‌കാരത്തിന് വരില്ലെന്നറിയിക്കുകയും പരേതന്റെ ഏഴ് സമുചിതമായി ആഘോഷിക്കാമെന്നും മറ്റും ബിഷപ്പ് പറഞ്ഞു പരിഹസിച്ചുവിട്ടു.

ബ്ന്ധുക്കളുടെ പരാതി കിട്ടിയപ്പോള്‍ കേരള കാത്തലിക് ഫെഡറേഷനും, ജോയിന്ട് ക്രിസ്ത്യന്‍ കൌണ്‍സിലും (പ്രവര്ത്തകര്‍) പരേതന്റെ വീട്ടി ല്‍ ചെന്ന് IPC 297 അനുസരിച്ച്, ബിഷപ്പിന്റെയും വികാരിയുടേയും പേരില്‍ കെസെടുക്കണമെന്നാവശ്യപ്പെട്ടു വെള്ളിക്കുളങ്ങര പോലീസ് SI ക്ക് പരാതി കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. പരാതി സ്വീകരിച്ച പോലീസ് FIR ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും എതിര്‍ കഷിയായ ബിഷപ്പ് സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമാച്ചു.
തുടര്ന്നു ഒരു സ്വകാര്യ അന്യായം വഴി പോലീസിന്റെ നടപടി പരേതന്റെ ബന്ധുക്കള്‍ ചാലഞ്ചു ചെയ്തു. ആ കേസിലാണ് കേസെടുക്കാനും ബിഷപ്പ് പോളി കണ്ണൂകാടനും, വികാരിയായിരുന്ന പോള്‍ ചെരുവത്തൂരിനും സമന്‍സ് അയക്കാനും കോടതി ഉത്തരവായിരിക്കുന്നത്.

ബിഷപ്പ് ഒരു ധനാഡ്യനാണ്. വിശ്വാസികളുടെ സമ്പത്ത് ഉപയോഗിച്ച് വിശ്വാസികള്‍ക്കെതിരെ കേസ് നടത്താന്‍ ധാര്മ്മീകമായ ഒരു ഉളുപ്പും ഇല്ലാത്തവരും ആണ്.


Madhyamam 31/08/2014

No comments:

Post a Comment