Friday, July 11, 2014

മാനേജ്‌മെന്റ് കോഴ ആവശ്യപ്പെട്ടു?

ഡിഗ്രി പ്രവേശനത്തിന്
മാനേജ്‌മെന്റ് കോഴ ആവശ്യപ്പെട്ടു


വെബ് ഡെസ്‌ക്‌ | Published: July 12, 2014Read more at: http://www.indiavisiontv.com/2014/07/12/337143.html
Copyright © Indiavision Satellite Communications Ltd

chrstian-college
കോഴിക്കോട്: ഡിഗ്രി പ്രവേശനത്തിന് കോളേജ് മാനേജ്‌മെന്റ് പണം ആവശ്യപ്പെടുന്നതിന്റെ ദ്യശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് ബി.എ മലയാളത്തിന് 24000 രൂപ വിദ്യാര്‍ത്ഥിയോട് കോഴ ആവശ്യപ്പെടുന്നത്. പണം ബാങ്കില്‍ അടച്ച് രസീതുമായി വന്നാല്‍ മാത്രമെ സീറ്റ് ഉറപ്പിക്കാനാകൂ എന്നാണ് കോളേജ് പ്രതിനിധി വിദ്യാര്‍ത്ഥിയോട് പറയുന്നത്. ഒന്നര ലക്ഷമാണ് ബികോമിന്റെ തുക. പണം നേരില്‍ നല്‍കേണ്ടെന്നാണ് ഉപദേശം. പകരം മാവൂര്‍ റോഡിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ശാഖയിലടക്കണം. പണമടച്ച രസീതുമായി എത്തിയാല്‍ മാത്രമെ സീറ്റ് ഉറപ്പിക്കാനാകൂ എന്നാണ് മാനേജറുടെ ഓഫീസ് നിയന്ത്രിക്കുന്ന വനിതാ ഉദ്യോഗാസ്ഥ പറയുന്നത്. കോളേജിന് നല്‍കുന്ന കോഴപ്പണം നല്‍കിയിട്ട് മാത്രമെ യൂണിവേഴ്‌സിറ്റി നിര്‍ദേശിക്കുന്ന ഫീസ് അടക്കേണ്ടതൊള്ളു. ഇതോടെ പ്രവേശനം ഉറപ്പിക്കാം. ബി.എ ഹിസ്റ്ററി കോഴ്‌സിന് മുപ്പതിനായിരം രൂപയാണ് ആവശ്യപ്പെടുന്നത്. ബികോം കോഴ്‌സിനാണ് കൂടുതല്‍ ഡിമാന്‍ഡും തുകയും, ഒന്നര ലക്ഷത്തിന് മുകളിലേക്ക്. 
Courtesy:  Indiavision
Topics: Malabar Christian CollegeRead more at: http://www.indiavisiontv.com/2014/07/12/337143.html
Copyright © Indiavision Satellite Communications Ltd

No comments:

Post a Comment