Saturday, July 12, 2014

കേരളത്തിലെ ക്രൈസ്തവര്‍ BJP യുടെ കൂടെ നില്ക്കുമോ?

top news
Courtesy: (Photo) Reporter






കേരളത്തിലെ ക്രൈസ്തവര്‍
                                          BJP യുടെ കൂടെ നില്ക്കുമോ?



1947 ല്‍ സ്വാതന്ത്ര്യം കിട്ടിയ രാജ്യമാണ് നമ്മുടേത്.
എന്നാല്‍ കത്തോലിക്കരെ ബിഷപ്പന്മാരും പുരോഹിതരും അടിമകളാക്കിയിരിക്കുകയാണ്. അവരുടെ കണക്കില്ലാത്ത സമൂഹസമ്പത്ത് ബിഷപ്പന്മാര്‍ ഏകാധിപത്യപരമായി ഭരിക്കുന്നു. സ്വത്തിന്റെ യഥാര്ത്ഥ ഉടമകളായ സഭാ സമൂഹത്തിലെ ജനത്തിന് ഭരണപരമായി ഒരധികാരവും ഇന്നില്ല.
ഹിന്ദുക്കള്‍ക്ക് Hindu endowment, ദേവസ്വം ബോര്ഡ് നിയങ്ങളും, മുസ്ലീമുകള്‍ക്ക് വഖഫ് നിയമങ്ങളും, സിക്കുകാര്‍ക്ക് സിക്ക് ഗുരുദ്വാര നിയമങ്ങളും അവരുടെ മതസമൂഹത്തിന്റെ സമ്പത്ത് ഭരിക്കുന്നതിനുണ്ട്. അത് പ്രകാരം അതാത് മതസമൂഹത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന സമിതി അവ ഭരിക്കുന്നു.
എന്നാല്‍ ക്രൈസ്തവര്‍ക്ക് അങ്ങിനെ ഒരു നിയമം ഇല്ല. ഭരണഘടനയുടെ 26-ആം വകുപ്പ് അനുസരിച്ച് മതങ്ങളുടെ സമൂഹ സമ്പത്തിന്റെ ഭരണം നിയമപ്രകാരമായിരിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. ക്രൈസ്തവര്‍ക്കും മറ്റു മതസമൂഹങ്ങള്‍ക്കുള്ളതുപോലുള്ള ഒരു നിയമം നിര്മ്മിക്കണം എന്ന് ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ കത്തോലിക്കാ ബിഷപ്പന്മാര്‍ അതിനെ തുരങ്കം വെക്കുന്നതുകൊണ്ട് 2009 ല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ കേരള സര്ക്കാരിന് ശുപാര്‍ശ ചെയ്ത 'Kerala Christian Church Properties And Institutions Trust Bill 2009' നിയമമാക്കാന്‍ മാറിമാറി വന്ന സംസ്ഥാന സ്ര്ക്കാരുകള്‍ക്ക് സാധിചീട്ടില്ല.
ഇടതു രാഷ്ട്രീയ പര്ട്ടികളുടേയും യു.ഡി.എഫിന്റെയും 'ബിഷപ്പ് പ്രീണന' നയമാണ് ബിജെപി ദേശിയ നിര്‍വാഹക സമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനവും നടത്താന്‍ ഉദേശിക്കുന്നതെങ്കില്‍ ക്രൈസ്തവ സഭാജനം BJP സര്‍ക്കാരിന് വേണ്ടത്ര പിന്തുണ നല്കിയെന്ന് വരില്ല.
സഭാ ജനത്തെയാണ് മുഖവിലക്കെടുക്കുന്നതെങ്കില്‍ കേരളത്തിലെ ക്രൈസ്തവര്‍ BJP യുടെ കൂടെ നില്ക്കും എന്നതില്‍ സംശയമില്ല. 

No comments:

Post a Comment