Friday, April 25, 2014

അനുരഞ്ജനത്തിന്റെ കൂദാശ.


അനുരഞ്ജനത്തിന്റെ കൂദാശ.

തിരിച്ചറിവിന്റെ പ്രായത്തില്‍ കത്തോലിക്കരായ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഒരു കൂദാശയാണിത്‌. 
ഇത് വളരെ ലളിതമായും ഭക്തിപൂര്വ്വവും നിര്വ്വഹിക്കപ്പെടെണ്ടതാണ് എന്നതില്‍ തര്ക്കമില്ല. 
എന്നാല്‍ ഇന്നിത് ആര്ഭാടത്തിന്റെ ഒരു അവസരമാക്കിയത് കത്തോലിക്കാ ബിഷപ്പ് മാരാണ്. സഭാജനത്തെ സാമ്പത്തികമായും മറ്റും ചൂഷണം ചെയ്യുന്നതിന് ഈ അവസരം അവര്‍ ഉപയോഗിക്കുന്നു. 
തൃശ്ശൂര്‍ അതിരൂപതയിലെ തൈക്കാട്ട്ശ്ശെരി കത്തോലിക്കാ പള്ളി വികാരിയായ രാജു കൊക്കന്‍ ഒരു പടികൂടി കടന്നു. 
അനുരഞ്ജനത്തിന്റെ കൂദാശക്ക് സമീപിച്ച നിര്ധനയായ പെണ്‍കുട്ടിക്ക് ആദ്യപടിയായി കൊടുത്ത കൂദാശ സഭാജനത്തിന്റെ കണ്ണ് തുറപ്പിച്ചിരിക്കുന്നു.
സഭാജനം രോഷാകുലരാണ്.



തൃശ്ശൂര്‍ അധിരൂപതാ അധ്യക്ഷന്‍ ആന്ഡ്രൂസ് താഴത്ത് താന്‍ നിയമിച്ച ഫാ. രാജു കൊക്കന്‍ എന്ന ഇടവക വികാരിയെ, 
ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍നിന്ന് ഊരിയെടുക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

No comments:

Post a Comment