Thursday, December 19, 2013

Sister Abhaya Case



Posted: 19 Dec 2013 12:57 AM PST
കൊച്ചി: അഭയ കേസില്‍ തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ടി മൈക്കിളിന്‍്റെ ഹരജിയില്‍ ആണ് ഉത്തരവ്. കേസില്‍ ശിരോവസ്ത്രം അടക്കമുള്ള പ്രാഥമിക തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നും ഇവയൊന്നും വേണ്ടത്ര പരിശോധിച്ചിരുന്നില്ളെന്നും മൈക്കിള്‍ കോടതിയെ അറിയിച്ചിരുന്നു.
തുടരന്വേഷണത്തില്‍ മൂന്നു മാസത്തിനുള്ളില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പിക്കാനും ഹൈകോടതി ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ നടന്നുവരുന്ന വിചാരണ നിര്‍ത്തിവെക്കാനും തുടരന്വേഷണത്തിലെ അന്തിമ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലായിരിക്കണം കേസിലെ വിചാരണ നടക്കേണ്ടതെന്നും ഹൈകോടതി ഉത്തരവില്‍ പറയുന്നു.
കേരളത്തിന്‍്റെ സാമൂഹ്യ പരിസരത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ക്നാനായ സഭയിലെ സന്യാസിനിയായ അഭയയുടെ മരണം. 1973ല്‍ കോട്ടയത്തെ് ജനിച്ച അഭയ 1992ല്‍ മാര്‍ച്ച് 27ന് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കോട്ടയത്തെ സെന്‍റ് പയസ് ടെന്‍ത് കോണ്‍വെന്‍്റിലെ കിണറിലാണ് മൃതദേഹം കണ്ടത്തെിയത്. മരിക്കുമ്പോള്‍ 19 വയസ്സായിരുന്നു അഭയക്ക്.
കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയാണെന്നായിരുന്നു കണ്ടത്തെിയത്. പിന്നീട് സി.ബി.ഐ അന്വേഷിച്ച കേസ് അഭയയുടേത് കൊലപാതകമാണെന്ന് കണ്ടത്തെിയെങ്കിലും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍,16 വര്‍ഷത്തിനുശേഷം 2008 നവംബര്‍ 19ന് രണ്ട് വൈദികരെയും മുതിര്‍ന്ന കന്യാസ്ത്രീയെയും പ്രതിയാക്കി കേസില്‍ അറസ്റ്റ് നടന്നു. ഇവര്‍ക്കെതിരെ കൊല, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. Courtesy:
Link to

No comments:

Post a Comment