Thursday, August 16, 2012

അഞ്ജലിക്ക കണ്ട സ്വര്‍ഗ്ഗരാജ്യം - Annete Valsa

Annete Valsa's profile photo
Annete Valsa
അഞ്ജലിക്ക  കണ്ട  സ്വര്‍ഗ്ഗരാജ്യം  Annete Valsa  16th August, 2012 7:37 PM
നരകത്തെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ ഇനിയും പറയാനുണ്ടെങ്കിലും ഞാന്‍ സ്വര്‍ഗത്തില്‍ കണ്ട കാര്യങ്ങള്‍ പങ്കുവയ്ക്കട്ടെ. യേശു പറഞ്ഞു, " എന്‍റെ വിശുദ്ധ ജനത്തിന് വേണ്ടി ഞാന്‍ തയ്യാറാക്കി വച്ചിരിക്കുന്നത് എന്തൊക്കെയാണെന്ന് ഞാന്‍ നിന്നെ കാണിക്കാന്‍ പോകുകയാണ്." ഞങ്ങള്‍ ആ സ്ഥലം വിട്ട് ഒരു തുരങ്കത്തിലൂടെ അവര്‍ പുറത്തുവന്നു. തുരങ്കത്തിലൂടെ യാത്ര ചെയ്തു ഞങ്ങള്‍ വെളിച്ചമുള്ള ഒരു സ്ഥലത്തെത്തി. ഇരുട്ടോ, നിലവിളിയോ, തീജ്വാലയോ പിന്നെ കണ്ടില്ല. കര്‍ത്താവു പറഞ്ഞു; "ഞാന്‍ എന്‍റെ മഹത്വം നിന്നെ കാണിക്കാന്‍ പോകുകയാണ്." അതിനുശേഷം ഞങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് ആരോഹണം ചെയ്യുവാന്‍ തുടങ്ങി! പെട്ടെന്ന്, " സ്വര്‍ഗ്ഗരാജ്യത്തിലേക്ക് സ്വാഗതം" എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയിട്ടുള്ള ഒരു   വാതില്‍ക്കല്‍ എത്തി. യേശു പറഞ്ഞു; "മകളേ, പ്രവേശിക്ക, കാരണം ഞാനാകുന്നു വാതില്‍; എന്നിലൂടെ കടക്കുന്നവന്‍ അകത്തു വരികയും പുറത്തു പോകയും മേച്ചാല്‍ കണ്ടെത്തുകയും ചെയും." (യോഹ 10 :9)
കര്‍ത്താവു ഇത് പറഞ്ഞുകഴിഞ്ഞപ്പോള്‍ , വാതില്‍ തുറക്കുകയും ഞങ്ങള്‍ പ്രവേശിക്കുകയും ചെയ്തു. അവിടെ ദൂതന്മാര്‍ സ്വര്‍ഗ്ഗീയപിതാവിനെ സ്തുതിക്കുകയും ബഹുമാനിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നത് കണ്ടു! (വെളിപ്പാട് 7 :11 -12 )  ഞങ്ങള്‍ മുന്‍പോട്ടു നടന്നു ഒരു മേശക്കരികില്‍ എത്തി. ആ മേശയുടെ ആദ്യഭാഗം കാണാന്‍ കഴിയുമായിരുന്നെങ്കിലും അതിന്‍റെ അവസാനം കാണാന്‍ കഴിയുമായിരുന്നില്ല.(വെളിപ്പാട് 19 :9 )  ഒരു വലിയ സിംഹാസനവും ഒരു ചെറിയ സിംഹാസനവും ചെറിയ സിംഹാസനത്തിനു ചുറ്റുമായി ആയിരക്കണക്കിന് ഇരിപ്പിടങ്ങളും ഇരിപ്പിടങ്ങള്‍ക്കിടയില്‍ കിരീടങ്ങളോട് കൂടി നിലയങ്കികളും ഉണ്ടായിരുന്നു. കര്‍ത്താവു എന്നോട് പറഞ്ഞു; "മകളേ, നീ അവിടെ കാണുന്ന ആ കിരീടം ജീവന്‍റെ കിരീടമാണ് ." (വെളിപ്പാട് 2 :10 ) 
യേശു പറഞ്ഞു, "നോക്കൂ, മകളേ, ഇതാണ് എന്‍റെ ജനത്തിന് വേണ്ടി ഞാന്‍ തയ്യാറാക്കി വച്ചിരിക്കുന്നത്."  സ്വര്‍ണക്കരയുള്ള ഒരു വെള്ള മേശവിരി കൊണ്ട് ആ മേശ മറച്ചിരിക്കുന്നത് ഞാന്‍ കണ്ടു. അതിന്മേല്‍ പ്ലേറ്റുകളും സ്വര്‍ണ്ണ പാനപാത്രങ്ങളും പഴങ്ങളും ഉണ്ടായിരുന്നു; എല്ലാം വിളമ്പിയ നിലയിലായിരുന്നു.. അത് വളരെ മനോഹരമായിരുന്നു. മേശയുടെ മധ്യഭാഗത്തായി  ഒരു വലിയ പാത്രമുണ്ടായിരുന്നു, അതില്‍ അത്താഴവിരുന്നിനുള്ള  വീഞ്ഞ് വച്ചിട്ടുണ്ടായിരുന്നു. കര്‍ത്താവു എന്നോട് ; "മകളേ, എന്‍റെ സഭയുടെ വരവിനായി എല്ലാം തയ്യാറായിക്കഴിഞ്ഞു."    
ഞങ്ങള്‍ മറ്റൊരു സ്ഥലത്തേയ്ക്ക് പോയി, അവിടെ ഒരു പൂന്തോട്ടത്തില്‍ ധാരാളം പേര്‍ നില്‍ക്കുന്നത് കണ്ടു. ബൈബിളിലുള്ള പ്രശസ്തരായ പലരും അവിടെ ഉണ്ടായിരുന്നു. പക്ഷെ അവരാരും വൃദ്ധരായിരുന്നില്ല , ചെറുപ്പമായിരുന്നു. അവിടെ ഒരു വലിയ തുവാലയുമായി നൃത്തം ചെയ്യുകയും കറങ്ങിക്കറങ്ങി ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന ഒരു യുവാവുണ്ടായിരുന്നു.  യേശു എന്നോട്; "മകളേ, നീ അവിടെ കാണുന്ന ആ യുവാവ്‌ എന്‍റെ ഭൃത്യന്‍ ദാവീദ് ആകുന്നു. നമ്മുടെ സ്വര്‍ഗീയ പിതാവിനെ അവന്‍ മഹത്വപ്പെടുത്തുകയായിരുന്നു .പെട്ടെന്ന് മറ്റൊരു യുവാവ്‌ കടന്നു പോയി.  അപ്പോള്‍ കര്‍ത്താവു എന്നോട് പറഞ്ഞു, "മകളേ,  അവന്‍ യോശുവയാണ് , അവന്‍ മോശയും; ഈ യുവാവ്‌ അബ്രഹാമാണ്." കര്‍ത്താവു അവരെ അവരുടെ പേര്‍ പറഞ്ഞു വിളിക്കും. അവര്‍ക്ക് എല്ലാം ഒരേ മുഖ സാദൃശ്യമായിരുന്നു ! യേശു പറഞ്ഞു, " മകളേ, നീ അവിടെ കാണുന്ന ആ വനിത മഗ്ദലേന മറിയമാണ്; എന്‍റെ  ഭൃത്യ സാറ." പിന്നെ, കര്‍ത്താവു എന്നോട് പറഞ്ഞു, " മകളേ, അവള്‍ മറിയയാണ്.യേശുക്രിസ്തുവിനു (അതായതു എനിക്ക്) ജന്മം നല്‍കിയ അതെ മറിയ. 
മകളേ, എനിക്ക് നിന്നോട് പറയാനുള്ളത് , ഭൂമിയില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു അറിവും മറിയയ്ക്കില്ല. എനിക്ക് നിന്നോട് പറയാനുള്ളത്, നീ പോയി ഇത് മനുഷ്യരാശിയോടു പറയണം. വിഗ്രഹാരാധികളോട് നരകം വാസ്തവമായുള്ളതാണെന്നും വിഗ്രഹാരാധികള്‍  എന്‍റെ രാജ്യം അവകാശമാക്കുകയില്ലെന്നും അവരോടു പോയി പറയുക. പക്ഷെ, അവര്‍ മാനസാന്തരപ്പെടുകയാണെങ്കില്‍ സ്വര്‍ഗ്ഗവാസസ്ഥലത്തില്‍  അവര്‍ക്ക് പ്രവേശിക്കാനാകും.എന്ന് അവരോടു പോയി പറയുക. ഞാന്‍ അവരെ സ്നേഹിക്കുന്നുവെന്നും മറിയയ്ക്ക് (ഭൂമിയില്‍ നടക്കുന്ന)  യാതൊരു കാര്യത്തെക്കുറിച്ചും ഒരു അറിവും ഇല്ല എന്നും പറയുക. അവര്‍ ഉയര്‍ത്തേണ്ടത് എന്നെ മാത്രമാണെന്നും, കാരണം മറ്റാര്‍ക്കും മറിയയ്ക്കോ ഗ്രിഗോറിയ്ക്കോ മറ്റു യാതൊരു വിശുദ്ധന്‍മാര്‍ക്കോ രക്ഷ ദാനമായി നല്‍കുവാന്‍ കഴിയുകയില്ലെന്നും അവരോടു പറക. രക്ഷിക്കുന്നവന്‍ ഞാന്‍ മാത്രമാകുന്നു. എനിക്ക് പുറമേ, ആരുമില്ല, ആരുമില്ല, ആരുമില്ല."  ഇത്  മൂന്നു തവണ കര്‍ത്താവു ആവര്‍ത്തിച്ചു - മറ്റാര്‍ക്കും രക്ഷിക്കുവാന്‍ കഴിയുകയില്ല. രക്ഷിക്കുന്നവനായി അവന്‍ മാത്രമേ ഉള്ളൂ.
വിശുദ്ധന്‍ എന്ന നിഗമനത്തില്‍ മനുഷ്യര്‍ വിശ്വസിക്കുന്ന ഒരു പുണ്യവാളന്റെ സ്വരൂപത്തിലൂടെ വാസ്തവത്തില്‍ ഒരു പിശാചാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ, ഞാന്‍ നിങ്ങളോട് പറയട്ടെ, ഏറ്റവും മെച്ചമായത് നിങ്ങള്‍ക്ക്  നല്‍കുവാനാണ് കര്‍ത്താവിനു ആഗ്രഹം.നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കണമെന്നാണ് കര്‍ത്താവു ആഗ്രഹിക്കുന്നത്; നിങ്ങള്‍ മാനസാന്തരപ്പെടുകയും വിഗ്രഹാരാധന ഉപേക്ഷിക്കുകയും വേണം. എന്തുകൊണ്ടെന്നാല്‍ വിഗ്രഹാരാധന നിങ്ങളെ രക്ഷിക്കുകയില്ല. രക്ഷിക്കുന്നവന്‍ യേശുക്രിസ്തു മാത്രമാകുന്നു, നിങ്ങള്‍ക്കും എനിക്കും സര്‍വ്വലോകത്തിനുമായി  ജീവന്‍ തന്നവന്‍..... . മനുഷ്യവര്‍ഗ്ഗത്തിനായി  ഒരു വലിയ സന്ദേശം കര്‍ത്താവിനു നല്‍കാനുണ്ട്.കരയുന്നതിനിടയില്‍  കര്‍ത്താവു  പറഞ്ഞു, "മകളേ, മിണ്ടാതിരിക്കരുത്; പോയി ജനങ്ങളോട് ഈ സത്യം പറയുക, ഞാന്‍ നിനക്ക് കാണിച്ചുതന്നതൊക്കെയും  പറയുക."
മറിയ കര്‍ത്താവിനെ ആരാധിക്കുന്ന വിധം ഞാന്‍ കണ്ടു ; അതിമനോഹരമായ നീളന്‍ മുടിയുള്ള സ്ത്രീകളെ ഞാന്‍ അവിടെ കണ്ടു. ഞാന്‍ പറഞ്ഞു; " കര്‍ത്താവേ, അവര്‍ അവരുടെ തലമുടി അണിഞ്ഞിരിക്കുന്ന വിധം എത്ര മനോഹരമാണ്. കര്‍ത്താവു എന്നോട് പറഞ്ഞു; "മകളേ , നീ ആ കാണുന്നത് ഞാന്‍ സ്ത്രീയ്ക്ക് കൊടുത്ത  മൂടുപടമാണ്. " കര്‍ത്താവു തുടര്‍ന്നു; " മകളേ, സ്ത്രീജനത്തിനു ഞാന്‍  കൊടുത്ത മൂടുപടം നന്നായി സൂക്ഷിക്കുവാന്‍ നീ പോയി അവരോടു പറയുക. 
യേശു എന്നോട് പറഞ്ഞു;  "എനിക്ക് നിന്നോട് സുപ്രധാനമായ ചില കാര്യങ്ങള്‍ കൂടി പറയുവാനുണ്ട്. "ഞാന്‍ ദൂരേയ്ക്ക് നോക്കിയപ്പോള്‍ ഒരു തിളങ്ങുന്ന നഗരം, സുവര്‍ണ്ണ നഗരം  കണ്ടു! ഞാന്‍ ചോദിച്ചു , " കര്‍ത്താവേ , അത് എന്താണ്?  എനിക്ക് അവിടേക്ക് പോകണം. കര്‍ത്താവു മറുപടി പറഞ്ഞു; " മകളേ, അവിടെ എന്താണുള്ളത് എന്ന് ഞാന്‍ നിന്നെ കാണിക്കാം. നീ കാണുന്നത് സ്വര്‍ഗ്ഗീയ വാസസ്ഥലമാണ്, സ്വര്‍ഗ്ഗീയ ഭവനങ്ങള്‍ ഒക്കെയും ഒരുങ്ങിക്കഴിഞ്ഞു." ഞങ്ങള്‍ നടക്കുവാന്‍ തുടങ്ങി, ഒരു സ്വര്‍ണ്ണപാലത്തില്‍ ഞങ്ങള്‍ എത്തി. പാലത്തില്‍ നിന്ന് നിര്‍മ്മല തങ്കനിര്‍മ്മിതമായ വീഥികളില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു! (വെളിപ്പാട് 21 :21 )
എല്ലാം അതിമനോഹരമായിരുന്നു; പ്രകാശിക്കുന്ന സ്ഫടികം പോലെ അതിഗംഭീരവും അലൌകീകവും അനിര്‍വചനീയവുമായിരുന്നു. സ്വര്‍ഗ്ഗീയ മന്ദിരങ്ങളും ഞങ്ങള്‍ കണ്ടു. ആയിരക്കണക്കിന് ദൂതന്മാര്‍ അവ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതും കണ്ടു.ചില ദൂതന്മാര്‍ വളരെ വേഗത്തില്‍ നിര്‍മ്മിക്കുന്നു, ചിലര്‍ സാവധാനത്തില്‍ നിര്‍മ്മിക്കുന്നു. മറ്റു ചിലര്‍ നിര്‍മ്മിക്കുന്നതേയില്ല,ഞാന്‍ കര്‍ത്താവിനോടു ചോദിച്ചു; "എന്തുകൊണ്ടാണ് ചില ദൂതന്മാര്‍ വളരെ വേഗത്തിലും ചിലര്‍ വളരെ സാവധാനത്തിലും മറ്റു ചിലര്‍ നിര്‍മ്മാണം നിര്‍ത്തി വച്ചുമിരിക്കുന്നത്? " കര്‍ത്താവു വിശദീകരിച്ചു; "മകളേ, ഇങ്ങനെയാണ് എന്‍റെ ജനം ഭൂമിയില്‍ വേല ചെയ്യുന്നത്, എന്‍റെ മക്കള്‍ വേല ചെയ്യുന്നത് പോലെയാണ് ദൂതന്മാരും ചെയ്യുന്നത്... മകളേ, എന്‍റെ ജനം ഇപ്പോള്‍ സുവിശേഷം പ്രചരിപ്പിക്കുന്നില്ല. എന്‍റെ ജനം ഇപ്പോള്‍ ഉപവസിക്കുന്നില്ല. തെരുക്കളില്‍ പോയി സത്യം പ്രസ്താവിച്ചുകൊണ്ട് ലഘുലേഖകള്‍ വിതരണം ചെയ്യുന്നില്ല. എന്‍റെ ജനം ഇപ്പോള്‍ ലജ്ജയുള്ളവരായിരിക്കുന്നു. നീ പോയി എന്‍റെ ജനത്തോടു അവരുടെ പഴയ പാതകളിലേക്ക് തിരിച്ചു പോകുവാന്‍ പറയുക . എന്‍റെ പാതകളില്‍ നിന്ന് അകന്നു നടക്കുന്ന എന്‍റെ ജനത്തിന്‍റെ ദൂതന്മാരെയാണ് നീ അവിടെ ഒന്നും ചെയ്യതിരിക്കുന്നവരായി കണ്ടത്. "മകളേ, നീ പോയി എന്‍റെ ജനത്തോടു പഴയ വഴികളിലേക്ക് തിരികെ പോകുവാന്‍ പറയുക.(യിരെ 6:16 ) ഇത് പറഞ്ഞിട്ട് അവന്‍ കരയുവാന്‍ തുടങ്ങി.
അവിടെ  മറ്റു ചിലര്‍ പാടുന്നത് ഞാന്‍ കേട്ടു. ഞാന്‍ കര്‍ത്താവിനോടു ചോദിച്ചു; "കര്‍ത്താവേ, എന്നെ നീ അവിടെയ്ക്ക് കൊണ്ടുപോകേണമേ, ആ പാടുന്നവരുടെ അടുക്കലേയ്ക്ക് എന്നെ കൊണ്ടുപോകേണമേ". കര്‍ത്താവു എന്നെ നോക്കുകയായിരുന്നു, കര്‍ത്താവു എന്നെ നോക്കുകയായിരുന്നെന്ന് എനിക്ക് പറയാം; പക്ഷെ , എനിക്ക് അവന്‍റെ മുഖം കാണുവാന്‍ കഴിഞ്ഞില്ല; മുഖത്തെ ചലനങ്ങള്‍ മാത്രം അറിയാന്‍ കഴിഞ്ഞു. അവന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ അങ്കിയിലേക്ക് ഒഴുകി വിഴുന്നത് കണ്ടപ്പോള്‍, എന്തിനാണ് അങ്ങ് കരയുന്നതെന്ന് ഞാന്‍ ചോദിച്ചു; പക്ഷെ കര്‍ത്താവു അതിനു വിശദീകരണം തന്നില്ല.
പിന്നീട് ഞങ്ങള്‍ ഒരു മനോഹരമായ പൂന്തോട്ടത്തിലെത്തി. അവിടെ, സ്വര്‍ഗ്ഗീയ മന്ദിരങ്ങള്‍ക്കിടയില്‍, ആടിക്കൊണ്ടിരിക്കുന്ന പൂക്കളെ ഞാന്‍ കണ്ടു. അവര്‍ പാടുന്നത് ഞാന്‍ കേട്ടു. കര്‍ത്താവു വിരല്‍ ചൂണ്ടിയിട്ട് ഇങ്ങനെ പറഞ്ഞു; " മകളേ, നോക്കൂ, അവ എന്നെ സ്തുതിക്കുകയാണ്. അവ എന്നെ ആരാധിക്കുകയാണ്! എന്‍റെ ജനം മുന്‍പ് ചെയ്തിരുന്നത് പോലെ ഇപ്പോള്‍ ചെയ്യാറില്ല. എന്‍റെ ജനം ഇപ്പോള്‍ സ്തുതിക്കുന്നില്ല ; എന്നെ ആരാധിക്കുന്നില്ല; മുന്‍പ് എന്നെ അന്വേഷിച്ചിരുന്നത് പോലെ ഇപ്പോള്‍ അന്വേഷിക്കാറില്ല. അതുകൊണ്ടാണ് 'നീ പോയി എന്‍റെ ജനത്തോടു എന്നെ അന്വേഷിക്കുവാന്‍ പറയുക' എന്ന്  ഞാന്‍ പറഞ്ഞത്. കാരണം, ഇതാ ഞാന്‍ പോകുന്നു, ഞാന്‍ പോകുന്നു, ഞാന്‍ പോകുന്നു - എന്നെ ആത്മാവിലും സത്യത്തിലും അന്വേഷിക്കുന്ന ഒരു ജനത്തിന് വേണ്ടി, ഒരു വിശുദ്ധ ജനത്തിന് വേണ്ടി ! " കരഞ്ഞുകൊണ്ട്‌ കര്‍ത്താവു എന്നോട് പറഞ്ഞു; "ഞാന്‍ വരുന്നു, ഞാന്‍ വരുന്നു. " കര്‍ത്താവു എന്തിനാണ് കരയുന്നതെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി, അവന്‍ വരുവാന്‍ പോകുന്നു, പക്ഷെ , പകുതി മനസ്സുള്ളവര്‍ക്ക് വേണ്ടിയല്ല. അവനെ ആത്മാവിലും സത്യത്തിലും അന്വേഷിക്കുന്ന ഒരു ജനത്തിന് വേണ്ടി അവന്‍ മടങ്ങി വരുന്നു. 

No comments:

Post a Comment