Sunday, July 1, 2012

Bishops and Priests strictly Spiritual role only


Laity seek role in Church governance

Around 100 delegates attended the historic Laity Synod.

Posted on July 2, 2012, 8:15 AM


By Rita Joseph
New Delhi:  The first synod of Catholic lay people in India has sought that bishops and priests play a strictly spiritual role and allow the faithful to manage schools and other Church institutions.
Around 100 delegates from 15 north Indian dioceses attended the two-day synod that ended July 1 in New Delhi.
The All India Catholic Union (AICU) and the Federation of Catholic Association of the Archdiocese of Delhi, organized the historic meeting to enlighten Catholics about their rights and duties.
“The northern region consultation was aimed at empowering the 17 million Indian laity based on the guidelines of the Second Vatican Council and Canon Law,” said AICU president Remy Denis.
AICU vice president Eugene Gonsalves said the consultation demanded the implementation of the Vatican II’s teachings on governance and participatory structures in the Church on the occasion of the Vatican II’s golden jubilee.
He said the council had declared the laity’s participation in prophetic, kingly and priestly office of Christ.
The laity synod wanted parish councils be made a decision-making body, parish finance comittees and formation of laity through lay associations. 
Another proposal was to address the anullment of marraige as the meeting noted it deprived women and children compensation. It also wanted the Church to press for a law to help the community adopt children.
The synod also suggested appointment of lay deacons to assist the priest at Mass and perform baptism, marriage, formation and burial rites.
However, Gonsalves clarified that final resolutions will be arrived at only after all the regional consultations. But the northern region's consultation, which has been finalised, will be sent to the regions bishops.
There are six more consultations to be held. The final will be held in February 2013, the venue is yet to be finalised, he said.
Earlier, opening the synod, Cardinal Telesphore Placidus Toppo, president of the Conference of Catholic Bishops of India (CCBI) said it offers new and dynamic ways for the laity to join the mission of the Church.
However, he cautioned the laity that their deliberations must take care of the fact that whatever they do should be for the growth and unity in the Church.
Violett Scolt, former president of Delhi women’s council, welcomed the synod as “a good beginning.” She also said it took place at the right time when resentment among the laity was growing in India.
Bishop Anil Couto of Jalandhar, one of 11 prelates present at the synod, agreed there was laity resentment. “However, it should also be seen if it is justified. We have to take each case on its own merit.”

Laity Synod , Second Vatican Council ,New Delhi ,Laity ,Golden Jubilee

Indian Catholic News


ആദ്യത്തെ അല്‍മായ സിനഡ്
നോര്‍‍ത്തിന്‍ഡ്യയിലെ പതിനഞ്ചു രൂപതകളിലെ അല്‍മായ പ്രതിനധികള്‍ സമ്മേളിച്ചു ആദ്യത്തെ അല്‍മായ സിനഡിനു ഡല്‍ഹിയല്‍ തുടക്കം കുറിച്ചു. രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കു ശേഷം പലതീരുമാനങ്ങളോടെ ജൂലായ് ഒന്നിനു സമ്മേളനം അവസാനിച്ചു.
അന്‍പതുകൊല്ലത്തെ കാത്തരിപ്പിനുശേഷം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ജൂബിലി ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ ഇന്‍ഡ്യയില്‍ ആദ്യത്തെ അല്‍മായ സിനഡു നടക്കുക എന്ന വസ്തുത ചരിത്രത്തില്‍ പ്രധാന്യം കിട്ടുമെന്നതില്‍ സംശയമില്ല. അതേ സമയത്ത് കഴിഞ്ഞ അന്‍പതു കൊല്ലക്കാലം ഏതുവിധത്തിലാണ്  ‍ ഇന്‍ഡ്യന്‍ സഭാധികാരികള്‍ അല്‍മായസമൂഹത്തെ അവഗണി ക്കുകയും നിശ്ബദരാക്കുകയും ചെയ്തുവെന്നുള്ള  ദു:ഖ സത്യം സ്വയം വെളിപ്പെടുത്തുന്നു.
പ്രാര്‍ത്ഥിക്കുവാനും, പണംകൊടുക്കുവാനും അനുസരിക്കുവാനുമുള്ളവരാണ് രണ്ടാം തരക്കായ അല്‍മായ സമൂഹമെന്ന ഇന്‍ഡ്യന്‍ സഭാധികാരികളുടെ കാഴ്ച്ചപ്പാടില്‍ ഇന്നുവരെ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാ യിട്ടില്ല. 99.9% ത്തോളം വരുന്ന അല്‍മായ സമൂഹമാണ് സഭയുടെ നെടുംതൂണ്. അവരാണ് ``ദൈവജനം''മെന്ന്പ്രഘോ ഷിച്ചു കൊണ്ടായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തുടക്കം. അല്‍മായരെ സംബന്ധിച്ചുള്ള രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളും ഏറെ ശ്രദ്ധേയമാണ്. മര്‍ദ്ദിതരും വീര്‍പ്പുമുട്ടന്നവരും പാവപ്പെട്ടവരുമായ ജനത്തെ സ്വാതന്ത്രത്തിലേക്കും രക്ഷയിലേക്കും നയിച്ച ക്രിസ്തുവിന്റെ മാതൃകയാണ് ഇതിന്റെയെല്ലാം ഉള്ളടക്കം.
Gaudium et Spes ( The Second Vatican Council's Partoral Constitution on the Church in the Modern World) വിവരിക്കുന്നത് ഇപ്രകാരമാണ്:  ഈ യുഗത്തിലെ ജനങ്ങളുടെ സന്തോഷംങ്ങളും പ്രതീക്ഷകളും, ഭയങ്ങളും ആകുലതകളും പ്രത്യേകിച്ചു പാവപ്പെട്ടവരുടെ വികാരങ്ങള്‍ സഭയുടെ വികാരങ്ങള്‍ കൂടി യാണ്. ഇത്രയും കാലം ഇന്‍ഡ്യന്‍ സഭ പ്രത്യേകിച്ചു കേരള കത്തോലിക്ക സഭ വച്ചുപുലര്‍ത്തിയിരുന്ന യഥാസ്ഥിതികമനോഭാവത്തിന്റെ ചൂഴിയില്‍ അകപ്പെട്ട് അല്‍മായസമൂഹം അവഗണിക്കപ്പെട്ടു എന്നു മാത്രമല്ല പീഡിക്കപ്പെടുകയായിരുന്നു.
ക്രിസ്തുവിന്റെ തത്ത്വസംഹിതകളോടു യോജിക്കാത്ത ഏതൊരു നടപടിയും അവഹേളനാര്‍ഹമാണ്.വിമര്‍ശിക്കപ്പെടേണ്ടതുമാണ്. ഡല്‍ഹിസമ്മേളനം സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു ചെറിയ ചുവടുവയ്ക്കലാണ്. കാലാകാലങ്ങളില്‍ പല ധാര്‍മ്മിക ദൈവശാസ്ത്രജ്ഞമാര്‍ അല്‍മായസമൂഹത്തെ "ഉറങ്ങി കിടക്കുന്ന സിംഹം"എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.               
ഒരു പക്ഷെ മാറ്റങ്ങള്‍ വരുമെന്നു അവര്‍ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടായിരിക്കാം ആവിധത്തിലുള്ള മുന്നറയിപ്പുകള്‍ നല്‍കിയത്.
പീഡിക്കപ്പെടുന്ന ജനസമൂഹത്തെ സ്വാതന്ത്ര്യത്തിലേക്കും രക്ഷയിലേക്കും നയിക്കുക ഓരോ ക്രൈസ്ത്യവന്റെയും ധാര്‍മ്മിക ചുമതലയാണ്. അതാണ് ക്രി്‌സ്തുവിന്റെ ജീവതവും, കുരിശുമരണവും ഉത്ഥാനവും സാക്ഷ്യപ്പെടുത്തുന്നത്.പാവപ്പെട്ടവരെ സഹായിക്കുവാന്‍ വാഴ്ത്തപ്പെട്ട മദര്‍ തെരേസ്സ അവര്‍ അംഗമായിരുന്ന മഠം വിട്ടു ഇറങ്ങിതിരിച്ചു. പോളണ്ടിലെ മര്‍ദ്ദിതജനതയെ സ്വതന്ത്ര്യത്തിലേയ്ക്കു നയിക്കാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ‍ മാര്‍പാപ്പ ബൈബിള്‍ സത്യത്തെ ആധാരമാക്കിയ ഒരു മുവ്‌മെന്റാണ് നടത്തിയതും പോളണ്ടിനെ   അടിമത്തത്തില്‍നിന്നും മോചിപ്പിച്ചതും.
പാവപ്പെട്ടവരെ സഹായിക്കുവാന്‍ സ്ഥാപിതമായ സംഘടനകളും സഭയും സഭാസ്ഥാപനങ്ങളും ലക്ഷ്യത്തില്‍നിന്നും വഴിമാറിപോകുമ്പോള്‍ അവഗണിക്കപ്പെടുന്നതും ഒറ്റപ്പെടുന്നതും പാവപ്പെട്ടവരാണ്. അത് സഹായിക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍തന്നെ അവരെ ശ്വാസം മുട്ടിപ്പിക്കുന്നതിനു തുല്യമാണ്.
കാലപഴക്കംചെന്ന തത്ത്വസംഹിതകളും നിയമങ്ങളും കാലത്തിനു അനുയോജ്യമായവിധത്തില്‍ പരിഷ്ക്കരിച്ച് സാമുഹ്യ നീതി നടപ്പിലാക്കുക എന്നതാണല്ലോ നവീകരണത്തിലേക്കുള്ള ചുവടു മാറ്റം. അതിനൊന്നും തയ്യാറാകാതെ അധികാരം ഉരുക്കിട്ടു ഉറപ്പിക്കാന്‍ യഥാസ്ഥിതികമനോഭാവം വെച്ചുപുലര്‍ത്തുന്നവരാണ് മിക്ക ഭരണാ ധികാരികളും. ഇവിടെ കഷ്ടപ്പെടുന്നതോ സാമുഹ്യ നീതിക്കു വേണ്ടി വലയുന്ന പാവം ജനങ്ങള്‍!
സഭയ്ക്കകത്തും പുറത്തും നീതിനിഷേധങ്ങള്‍ ഇന്ന് സര്‍വ്വസാധാരണമാണ്. നീതിക്കുവേണ്ടി ഞാറയ്ക്കല്‍ കന്യാസ്ത്രീകള്‍ നടത്തിയ പോരാട്ടവും അമേരിക്കയിലെ വിമന്‍സ് റിലിജെസ് എന്ന സംഘടന നടത്തുന്ന പരിഷ്ക്കാരങ്ങള്‍ക്കുവേിയുള്ള ശ്രമങ്ങളും സാമുഹ്യ നീതി നടപ്പിലാക്കാന്‍ സഭ മൃദുലമായ സമീപനമാണ്് സ്വീകരിക്കേണ്ടത് എന്ന സൂചനയാണ് നല്‍കുന്നത്.
കേരള കത്തോലിക്കസഭയില്‍ അല്‍മായരെയും വനിതകളെയും പ്രതിനിധികരിക്കുന്ന കമ്മീഷനുകളുടെ ചെയര്‍മാന്‍മാര്‍ ബിഷപ്പുമാരാണ്. പേരിന് പള്ളിതന്നെ ജനപ്രാതിനിധ്യമില്ലാത്ത സെക്രട്ടറിമാരെ നിയമിച്ചിട്ടുണ്ട് . നീതിക്കു നിരക്കാത്ത അവരുടെ പ്രസ്താവനകള് കൊണ്ട് ദിനപത്രങ്ങളുടെ കോളങ്ങള്‍ നിറയുന്നു. ചുരുക്കത്തില്‍ ദൈവജനത്തിന്റെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്ന സമ്പ്രദായമാണിത്.
സീറോ മലബാര്‍ സഭയില്‍ സാമ്രാജ്യവികസനത്തിനും ലത്തീന്‍ വിദ്വേഷത്തിനുമാണ് കൂടുതല്‍ മുന്‍തൂക്കം കൊടുക്കുന്നത്. ലക്ഷ്യം ഒന്നേയുള്ളു, സാമ്പത്തികം. ദൈവ ജനത്തെ രണ്ടു തട്ടില്‍ കൊണ്ടുവരാനും അധികാരകേന്ദ്രീകരണത്തിനും കണ്ടു പിടിച്ച ഉപാധിയാണ് കെട്ടുകഥകള്‍ കൊണ്ട് ആവരണം ചെയ്ത പേര്‍സ്യന്‍ കുരിശും നിര്‍ബന്ധിത കല്‍ദായവല്‍ക്കരണവും.   അമേരിക്കയിലെ സീറോമലബാറികളുടെ ഇടയില്‍ ഒരു യുദ്ധസമാനമായ അന്തരീക്ഷമാണ് അത് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ജര്‍മ്മനിയിലും സഭ അതിനുവേണ്ടി  ശ്രമങ്ങള്‍ ആരംഭി ച്ചു. അതിന്റെ തുടക്കമായി ഫ്രാങ്ക്ഫൂര്‍ട്ടില്‍ നിലവിലില്ലാത്ത സീറോമലബാര്‍ ഇടവകയുടെ പത്താം വാര്‍ഷികം കര്‍ദ്ദിനാള്‍ തിരികൊളുത്തി ഉല്‍ഘാടനം ചെയ്തു എന്ന പത്രവാര്‍ത്തകള്‍  കണ്ടപ്പോള്‍ ‍ ജര്‍മ്മനിയിലെ സീറോമലബാറികള്‍ മൂക്കത്തു വയ്ച്ചുപോയി.ഈ സഭാധികാരിയുടെ ആത്മാര്‍ത്ഥതയില്‍ ജനങ്ങള്‍ സംശയി ക്കുന്നു എന്നതില്‍ തെറ്റു പറയാനാവില്ല. സഭയില്‍ നീതിനിഷേധങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഡല്‍ഹിയില്‍ ‍ ആരംഭിച്ച അല്‍മായ സിനഡ് തികച്ചും അവസരോചിതമാണ്.

No comments:

Post a Comment